
ഐപിഎൽ 2025 പഞ്ചാബ് താരം ഗ്ലെൻ മാക്സ്വെല്ലിന് മാച്ച് ഫീയുടെ 25% പിഴ ഈടാക്കാൻ ബിസിസിഐ നിർദ്ദേശം. ചൊവ്വാഴ്ച ചെന്നൈക്കെതിരെ നടന്ന മൽസരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനത്തിനാണ് നടപടി സ്വീകരിച്ചത്.
പിഴയ്ക്കു പിന്നാലെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനു നൽകി ബിസിസിഐ.
ചെന്നൈയുമായുള്ള മൽസരത്തിൽ ഫിക്സറുകളുടെയും ഫിറ്റിംഗുകളുടെയും ദുരുപയോഗം ഉൾപ്പെടുന്ന ലെവൽ – 1 കുറ്റമാണ് മാക്സ്വെല്ലിനെതിരെ ചുമത്തിയത്, താരം തെറ്റ് സമ്മതിച്ചു. ചണ്ഡിഗണ്ഡിലെ മഹാരാജ യാദവന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പർ കിംഗ്സിനെ 18 റൺസുകൾക്ക് തോൽപിച്ചു.
ബിസിസിയുടെ കളിക്കാർക്കും ടീ ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ഒരു മൽസരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ അല്ലെങ്കിൽ ഫിക്സ്ചറുകൾ, ഫിറ്റിംഗ്സുകൾ എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടതാണ്.
മനഃപ്പൂർവ്വം വിക്കറ്റുകൾ അടിക്കുകയോ, ചവിട്ടുകയോ ചെയ്യുക അശ്രദ്ധമായി പരസ്യ ബോർഡുകൾ, അതിർത്തി വേലികൾ, ഡ്രസ്സിംഗ് റൂം വാതിലുകൾ, കണ്ണാടികൾ, ജനാലകൾ, മറ്റ് ഫിറ്റിംഗ്സുകള് എന്നിവ കേടുപാടു വരുത്തുന്ന ഏതൊരു പ്രവൃത്തിയും ഈ ആർട്ടിക്കിളിൽ ഉൾപ്പെടുന്നു. ഒരു കളിക്കാരൻ തന്റെ നിരാശ തീർക്കാൻ ബാറ്റ് ശക്തമായി വീശുകയും ഇത് ഏതെങ്കിലും തരത്തിലുള്ള ഫിംഗിംഗ്സുകൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്താൽ അത് കുറ്റകൃത്യമായി ഉൾപ്പെടുത്തും.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിരയിൽ ഒരു റൺസ് മാത്രമാണ് ഗ്ലെൻ മാക്സ്വെല്ലിനു നേടാനായത്. പക്ഷേ ബോളിംഗിൽ അപകടകരമായ രീതിയിൽ ബാറ്റു വീശിക്കാണ്ടിരുന്ന ചെന്നൈ ഓപ്പണർ രചിൻ രവീന്ദ്രയുടെ വിക്കറ്റ് വീഴ്ത്താൻ മാക്സ്വെല്ലിനായത് മൽസരത്തൽ നിർണ്ണായകമായിരുന്നു, കൂടാതെ ഈ സീസണിൽ മൊത്തം മൂന്നു വിക്കറ്റുകൾ താരം നേടി. ഈ സീസണിനുമുന്നേ നടന്ന മെഗാതാര ലേലത്തിൽ 4.2 കോടി തുകയ്ക്കാണ് പഞ്ചാണ് കിംഗ്സ് മാക്സ്വെല്ലിനെ വാങ്ങിയത്. പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത താരം ഇതുവരെ നാല് മൽസരങ്ങളിൽ ആകെ 31 റൺസുകളാണ് നേടിയത്.
മുൻ ഇൻഡ്യൻ താരം സഞ്ജയ് മഞ്ജരേക്കർ അടുത്തിടെ മാക്സ്വെല്ലിനെ വിമർശിച്ചിരുന്നു, വളരെക്കാലത്തിൽ ഒരിക്കൽ മാത്രമേ മാക്സ്വൽ നന്നായിക്കളിക്കുകയുള്ളൂ എന്ന പറഞ്ഞ മുൻതാരം മാക്സ്വെല്ലിന്റെ മികച്ച പ്രകടനങ്ങളെ 75 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ഹാലിയുടെ വാൽനക്ഷത്രവുമായി താരതമ്യം ചെയ്തു.
മികച്ച രീതിയിൽ മുന്നേറുന്ന പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണുള്ളത്. കളിച്ച 4 മൽസരങ്ങളിൽ മൂന്ന് വിജയം ടീം നേടിയിട്ടുണ്ട്. പുതിയ നായകൻ ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിൽ വിജയ കിരീടം ചൂടാനുള്ള പ്രയാണത്തിലാണ് പഞ്ചാബ് കിംഗ്സ്.