CricketIPLSports

കൂറ്റൻ വിജയലക്ഷ്യത്തിന് തൊട്ടുമുന്നിൽ വീണ് കൊൽക്കത്ത: ലക്നൗവിന് 4 റൺസിന്റെ ത്രില്ലർ വിജയം | IPL 2025 KKR vs LSG

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025: ചൊവ്വാഴ്ച നടന്ന ഒന്നാം മൽസരത്തിൽ കൊൽക്കത്തയെ ആവേശകരമായ 4 റൺസുകൾക്ക് തോൽപ്പിച്ച് ലക്‌നൗ സൂപ്പർ ജെയ്ൻ്റ്സ്.
കൊൽക്കത്തയിലെ ഈഡൻസ് ഗാർഡനിൽ ലക്നൗ സൂപ്പർ ജെയന്റ്സ് ആദ്യം ബാറ്റ് ചെയ്ത് 239 എന്ന കൂറ്റൻ വിജയലക്ഷ്യം നൈറ്റ് റൈഡേഴ്സിനു നൽകി. പതറാതെ തിരിച്ചടിച്ച കൊൽക്കത്ത അവസാന പന്തുവരെ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിനു 4 റൺസുകൾ കുറച്ചെ കൊൽക്കത്തക്ക് നേടാനായുള്ളൂ. നിക്കോളാസ് പൂരാൻ പ്ലേയർ ഓഫ് ദി മാച്ച്.

ലക്നൗ താരങ്ങളായ നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ് എന്നിവരും, കൊൽക്കത്തൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും അർധ സെഞ്ച്വറികൾ നേടി. ലക്നൗ ബാറ്റിംഗ് നിര കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ തകർത്തടിച്ചു നിറഞ്ഞാടിയപ്പോൾ അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു നൈറ്റ് റൈഡേഴ്സ്. മികച്ച ഫിനിഷർ എന്നറിയപ്പെടുന്ന റിങ്കു സിംഗ് അവസാന പന്തുവരെ ക്രീസിൽ നിന്നുവെങ്കിലും വിജയത്തിലെത്തിക്കാനായില്ല ടീമിനെ .

ലക്നൗ ബാറ്റിംഗിൻ്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചുകളിച്ച ബാറ്റർമാർ ആദ്യ മുപ്പത്തിരണ്ടു പന്തിൽത്തന്നെ 50 റൺസുകൾ തികച്ചു. 28 പന്തുകളിൽ 47 റൺസ് നേടി പുറത്തായ ഓപ്പണർ ഐഡൻ മർക്രം, മിച്ചൽ മാർഷുമായി ചേർന്ന് ആദ്യ വിക്കറ്റില്‍ 99 റൺസുകളുടെ കൂട്ടുകെട്ടുണ്ടാക്കി. മിച്ചൽ മാർഷ് 48 പന്തിൽ 81 റൺസുകൾ നേടിയത് 5 സിക്സുകളുടെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോട് കൂടിയായിരുന്നു. ഈ സീസണിൽ മികച്ച രീതിയിൽ ബാറ്റു വീശിക്കൊണ്ടിരിക്കുന്ന നിക്കോളാസ് പൂരാൻ തകർത്തടിച്ച 36 പന്തിൽ 87 റൺസുകളെടുത്തു പുറത്താകാതെ നിന്നു, എട്ടു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെട്ടതായിരുന്നു ഇന്നിംഗ്സ്. അബ്ദുൾ സമദ് (6) മർക്രം എന്നിവരെ പുറത്താക്കിയ നിതീഷ് റാണ രണ്ടു വിക്കറ്റുകൾ നേടി, മിച്ചൽ മാർഷിനെ ആന്ദ്രേ റസ്സൽ പുറത്താക്കി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തൻ ഓപ്പണർമാർ ആക്രമിച്ചു തന്നെയാണ് തുടങ്ങിയത്, 9 പന്തുകളിൽ 2 സിക്സടക്കം 15 റൺസെടുത്ത ഡീ കോക്കിനെ മൂന്നാം ഓവറിൽ ആകാശ് ദീപ് പുറത്താക്കി, തകർത്തടിച്ച സുനിൽ നരേയൻ 13 പന്തിൻ 30 റൺസ് നേടി പുറത്തായി. ക്യാപ്റ്റന്റെ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവെച്ച അജിങ്ക രഹാനെ 35 പന്തുകളിൽ 8 ബൗണ്ടറികളും രണ്ടു സിക്സും ഉൾപ്പെടെ 61 റൺസ് നൽകി പുറത്തായി. വെങ്കിടേഷ് അയ്യർ 45 റൺസുകൾ നേടി, അവസാന രണ്ടു ഓവറുകളിൽ 38 റൺസായിരുന്നു കൊൽക്കത്തക്ക് വേണ്ടിയിരുന്നത്, റിങ്കു സിംഗും നിതീഷ് റാണയുമായിരുന്നു ക്രീസിൽ. 19ാം ഓവറിൽ റിങ്കു സിംഗ് 14 റൺസുകൾ നേടി. അവസാന ഓവറിൽ അദ്യ പന്ത് റാണ ബൗണ്ടറി നേടിയെങ്കിലും രണ്ടാം പന്തിൽ റൺസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല മൂന്നാം പന്തിൽ സ്ട്രൈക്ക് റിങ്കു സിംഗിന് നൽകുമ്പോൾ 3 പന്തിൽ സമനിലയെങ്കിലും നേടാൻ വേണ്ടിയിരുന്നത് 18 റൺസുകൾ തുടരെ രണ്ടു ബൗണ്ടറികളും അവസാന പന്തിൽ സിക്സും നേടി 20 ഓവറുകൾ പൂർത്തിയാകുമ്പോൾ കൊൽക്കത്ത ലക്ഷ്യത്തിനു 4 റൺസു റൺസുകൾ പുറകിലായിരുന്നു.