
ഹിൽ ട്രാക്ട് അലവൻസ്: ഏതൊക്കെ വില്ലേജുകളിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കും? വ്യക്തത വരുത്തി ധനവകുപ്പ് സർക്കുലർ
ഹിൽ ട്രാക്റ്റ് അലവൻസിന് അർഹമായ പ്രദേശങ്ങൾ ഉൾപ്പെട്ടെ വില്ലേജുകളെ സംബന്ധിച്ച ധനവകുപ്പ് സർക്കുലർ പുറത്തിറങ്ങി. ഈ മാസം 7 നാണ് സർക്കുലർ ഇറങ്ങിയത്. ഹിൽ ട്രാക്റ്റിൽ ഉൾപ്പെടാത്ത ചില ഓഫിസുകളിലെ ജീവനക്കാർക്ക് ഹിൽ ട്രാക്റ്റ് അലവൻസ് അനുവദിച്ച് വരുന്നതായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ധനവകുപ്പ് നടപടിയെടുത്തത്. വയനാട് ജില്ലയിലെ മുഴുവൻ വില്ലജുകളും ഹിൽ ട്രാക്റ്റിൻ്റെ പരിധിയിലാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ, മലപ്പുറം, കാസർകോഡ് ജില്ലകളിലെ വില്ലേജുകൾ ഒന്നും ഹിൽ ട്രാക്റ്റിൻ്റെ പരിധിയിൽ വരില്ല.
തിരുവനന്തപുരത്ത് 7 വില്ലേജുകളാണ് ഹിൽ ട്രാക്ടിൽ വരുന്നത്. ആര്യനാട്, വിതുര, പെരിങ്ങമല , തെന്നൂർ, അമ്പൂരി, വാഴിച്ചാൽ , കള്ളിക്കാട് എന്നീ വില്ലേജുകളാണ് തിരുവനന്തപുരത്ത് ഹിൽ ട്രാക്ടിൻ്റെ പരിധിയിൽ വരുന്നത്. കുളത്തുപ്പുഴ , തെൻമല എന്നീ വില്ലേജുകളാണ് കൊല്ലത്തു ഈ പരിധിയിൽ വരുന്നത്. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ കട്ടമ്പുഴ.
ഇടുക്കിയിൽ ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികളും താലൂക്കുകളിലായി
ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, ഉപ്പുതോട്, തങ്കമണി, അയ്യപ്പൻകോവിൽ, കട്ടപ്പന, കാഞ്ചിയാർ, പെരുവന്താനം, കൊക്കയാർ, വാഗമൺ, ഏലപ്പാറ, ഉപ്പുതറ, പീരുമേട്, മലപ്പാറ, പെരിയാർ, മഞ്ചുമല, കുമളി, ശാന്തൻപാറ, ചിന്നക്കനാൽ, രാജാക്കാട്, പൂപ്പാറ, രാജകുമാരി, ബൈസൺവാലി, കൽകൂന്തൽ, പാറത്തോട്, ഉടുമ്പൻചോല, കാന്തിപാറ, ചതുരംഗപാറ, ചക്കുപള്ളം, വണ്ടൻമേട്, പാമ്പാടുംപാറ, കരുണാപുരം, ആനവിലാസം, അണക്കര, ഇരട്ടയാർ, മന്നാംകണ്ടം, പള്ളിവാസൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി, കണ്ണൻദേവൻ ഹിൽസ്, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, ഇടമലക്കുടി, കൊട്ടക്കാമ്പൂർ, വട്ടവട, മാങ്കുളം, മൂന്നാർ
തൃശൂരിൽ തലപ്പിള്ളി താലൂക്കിലെ കുറുമല-പങ്ങാരപ്പിള്ളി, എളനാട്-വെണ്ണൂർ, തെക്കുംകര-മണലിത്തറ. മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂർ, കല്ലൂർ തൃക്കൂർ. ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി, കുറ്റിച്ചിറ, മറ്റത്തൂർ, മുപ്ലിയം, അതിരപ്പിള്ളി, പരിയാരം, എലിഞ്ഞിപ്ര, നന്ദിപുലം, വെള്ളിക്കുളങ്ങര, കിഴക്കുംമുറി, മുരിങ്ങൂർ തെക്കുംമുറി, കൊടകര, കോടശ്ശേരി, മേലൂർ.
പാലക്കാട് ജില്ലയിൽ ചിറ്റൂർ ക്ലാസ്-1 താലൂക്കിലെ നെല്ലിയാമ്പതി, മുതലമട
ചിറ്റൂർ ക്ലാസ്-കക കയറാടി, വല്ലങ്ങി, തിരുവഴിയാട്. ട്രൈബൽ താലൂക്ക്, അട്ടപ്പാടി ക്ലാസ്- അഗളി, കളളമല, പാടവയൽ, പുതൂർ,
ഷോളയൂർ, കോട്ടത്തറ. മണ്ണാർക്കാട് ക്ലാസ് -1 – പാലക്കയം
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിലെ തിരുവനമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, നെല്ലിപോയിൽ, പുതുപ്പാടി, കൂടത്തായി, ഈങ്ങാപ്പുഴ, കെടവൂർ, കാന്തല്ലാട്, കട്ടിപ്പാറ. കോഴിക്കോട് താലൂക്കിൽ കുമാരനല്ലൂർ, കൊടിയത്തൂർ. കൊയിലാണ്ടി താലൂക്കിൽ കൂരാചുണ്ട്, കായണ്ണ, ചക്കിട്ടപ്പാറ, ചെമ്പനോട. വടകര താലൂക്കിൽ – കാവിലുംപാറ, മരുതോംകര, കായക്കൊടി, വിലങ്ങാട്, വളയം, തിനൂർ, ചെക്യാട്.