Kerala Government News

സ്പാർക്ക് വഴി പ്രോസസ്സ് ചെയ്യപ്പെടുന്ന എല്ലാത്തരം ബില്ലുകളും പേപ്പർലെസ്സ് ആകുന്നു

സ്പാർക്കിൽ ജനറേറ്റ് ചെയ്യുന്ന ശമ്പളേതര HR ക്ലെയിമുകൾക്കും എല്ലാ ശമ്പള അലവൻസ് / കുടിശ്ശിക ക്ലെയിമുകൾക്കും പേപ്പർലെസ് ബിൽ സിസ്റ്റം നടപ്പിലാക്കി ഉത്തരവിറങ്ങി. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയർ ആയ സ്പാർക്കിലൂടെ പ്രോസസ് ചെയ്യപ്പെടുന്ന എല്ലാ തരം ബില്ലുകളും 2025 ജൂലൈ മാസം മുതൽ പേപ്പർ ലെസ്സ് ആവുകയാണ്.

ശമ്പളബില്ലുകൾക്ക് 2020 മുതൽ തന്നെ ഹാർഡ് കോപ്പി നൽകേണ്ടതില്ല എന്ന ഉത്തരവ് നിലവിലുണ്ട്. ഇപ്പോൾ കണ്ടിജെന്റ് ക്ലെയിം ബില്ലുകൾ, ഡെയിലി വെജസ് ബില്ലുകൾ, പി എഫ് ബില്ലുകൾ, ടിഎ ബില്ലുകൾ, arrear സാലറി ബില്ലുകൾ,കൂടി ജൂലൈ മാസം മുതൽ ഹാർഡ് കോപ്പി ഒഴിവാക്കുക ആണ്. പൈലറ്റ് പ്രൊജക്റ്റ്‌ ആയി ഏപ്രിൽ മുതൽ ട്രഷറി, ഫിനാൻസ്. ഡിപ്പാർട്ട്മെന്റുകൾ നടപ്പിലാക്കും.

ഏപ്രിൽ 21ന് ശേഷം ശമ്പള പരിഷ്കരണ കുടിശ്ശിക രണ്ട് ഗഡു പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നത് സംബന്ധിച്ച് സോഫ്റ്റ്‌വെയർ സ്പാർക്കിൽ നിലവിൽ വരും. 1/7/2019 മുതൽ 28/2/21 വരെ ഉള്ള കുടിശ്ശിക തുകയുടെ നേർപകുതി ജീവനക്കാർക്ക് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. ഈ സർവീസ് കാലയളവിൽ ജോലി ചെയ്ത പെൻഷനേഴ്സിന് അവർ ജോലി ചെയ്ത ഓഫീസിൽ ഈ തുക പണമായി ലഭ്യമാകും. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്തിട്ടുണ്ടെങ്കിൽ അത് പണമായി ലഭ്യമാകും