
കെഎസ്ഇബിയെ ‘പണയംവെച്ച്’ വായ്പയെടുത്ത് സർക്കാർ
തിരുവനന്തപുരം: വായ്പപരിധി കൂട്ടാൻ കെഎസ്ഇബിയെ പണയവസ്തുവാക്കി സർക്കാരിന്റെ കള്ളക്കളി. കെഎസ്ഇബിയുടെ നഷ്ടം പരിഹരിക്കാനെന്ന പേരിൽ ട്രഷറിയിൽ 494.28 കോടി രൂപ നിക്ഷേപിച്ച ശേഷം, നഷ്ടത്തിന്റെ 90% ഏറ്റെടുക്കുന്നുവെന്നു കാട്ടി 6250 കോടി രൂപയുടെ വായ്പയെടുക്കാൻ കേന്ദ്ര അനുമതി നേടിയെടുക്കുകയാണ് സർക്കാർ ചെയ്തത്.
അനുമതി കിട്ടിയതിനു പിന്നാലെ ട്രഷറിയിലെ പണം സർക്കാർ പിൻവലിച്ചു. ഇതിനുപുറമെ, തെരുവുവിളക്കുകൾ സ്ഥാ പിക്കാനുള്ള ‘നിലാവ്’ പദ്ധതിക്കായി സർക്കാർ നൽകാനുള്ള 11 കോടി രൂപ കൂടി കെഎസ്ഇബി നൽകേണ്ട സ്ഥിതിയുമായി. ഫലത്തിൽ മൊത്തം 505 കോടി രൂപയുടെ ബാധ്യത. സർക്കാർ നൽകിയില്ലെങ്കിൽ ഇതു വൈദ്യുതി നിരക്കിലൂടെ ജനങ്ങളുടെ തലയിലാകും.
ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം 2022-23ൽ ആണ് വൈദ്യുതി വിതരണ കമ്പനിയുടെ നഷ്ടത്തിന്റെ നിശ്ചിത ശതമാനം ഏറ്റെടുത്താൽ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 0.5% വായ്പയെടുക്കാൻ സംസ്ഥാന ത്തിനു അനുമതി നൽകുന്ന പദ്ധതി കേന്ദ്രം ആരംഭിച്ചത്. അക്കൊല്ലം കെഎസ്ഇബിയുടെ നഷ്ടത്തിന്റെ 75% ആയ 767.71 കോടി രൂപയാണ് സംസ്ഥാനം ഏറ്റെടുത്തത്. ഓഡിറ്റ് പ്രകാരം 2023-24ൽ കെഎസ്ഇബിയുടെ നഷ്ടം 549.21 കോടിയായിരുന്നു.
ഇതിന്റെ 90 ശതമാനമായ 494.28 കോടി രൂപയാണ് ഏറ്റെടുത്ത് 3 മാസം മുൻപ് ധനവകു പ്പ് ഉത്തരവിറക്കുകയും പിന്നാ ലെ തുക ട്രഷറിയിൽ നിക്ഷേപി ക്കുകയും ചെയ്തത്. തുക പിൻവലിക്കാൻ കഴിഞ്ഞ ദിവസം ട്രഷറി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സർക്കാരിന്റെ ‘ചതി’ കെഎസ്ഇബി തിരിച്ചറിഞ്ഞത്. ഇതു സംബന്ധിച്ച് ഒരു അറിയി പ്പും സർക്കാരിൽ നിന്നുണ്ടായതുമില്ല.