
ചൈനക്കാരുമായി സെക്‌സും പ്രണയവും വേണ്ട! ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്
അമേരിക്കയും ചൈനയും തമ്മിൽ വ്യാപാര യുദ്ധം കത്തികയറുകയാണ്. ഡൊണാൾഡ് ട്രംപ് ചുമത്തിയ തീരുവിക്ക് മറുപടിയായി 34 ശതമാനം പകരചുങ്കമാണ് ഷീ ജിൻപിങ് ചുമത്തിയത്. പോരിനാണ് നീക്കമെങ്കിൽ ഏത് യുദ്ധത്തിനും തങ്ങൾ സജ്ജമാണെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞിട്ടുമുണ്ട്. ഈ കോലാഹലങ്ങൾക്കെല്ലാം ഇടയിലാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്ന് കൗതുകമൊരുത്തുന്ന ഒരു വാർത്ത വരുന്നത്. ചൈനീസ് പൗരന്മാരുമായി പ്രണയത്തിനോ ലൈംഗിക ബന്ധത്തിനോ പോകരുതെന്നാണ് ചൈനയിലുള്ള അമേരിക്കൻ നയതന്ത്ര പ്രതിനിധികൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയിരിക്കുന്ന ഉത്തരവ്.
കഴിഞ്ഞ ജനുവരിയിൽ തന്നെ അങ്ങനെ ഒരു നിർദ്ദേശം എംബസിയിലും കോൺസുലേറ്റിലുംമുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന ചൈനയിലെ യുഎസ് അംബാസിഡർ നിക്കോളാസ് ബേൺസ് ആണ് ഉത്തരവിരക്കിയത്. ചൈനയിലെ യുഎസ് എംബസിയിലും അഞ്ച് കോൺസുലേറ്റുകളിലും നിരവധി ചൈനീസ് ജീവനക്കാരുണ്ട് സുരക്ഷ ഉദ്യോഗസ്ഥരും സപ്പോർട്ട് സ്റ്റാഫും മുതൽ കോൺസിൽ ജനറൽമാരും ഡെപ്യൂട്ടി അംബാസിഡർമാരും വരെ അക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. ഇവരുമായൊന്നും പ്രണയബന്ധമോ ലൈംഗിക ബന്ധമോ പാടില്ലെന്നാണ് നേരത്തെ ഉദ്യോഗസ്ഥർക്ക് ലഭിച്ച സർക്കുലർ.
എന്നാൽ ട്രമ്പിന്റെ നയതന്ത്ര പോരിന് പിന്നാലെ അംബാസിഡർ ഒരു പടികൂടി കടന്നു സാധാരണ ചൈനീസ് പൗരന്മാരുമായും അത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകരുതെന്നാണ് നിക്കോളാസ് ബേൺസ് ഉത്തരവിട്ടിരിക്കുന്നത്. ഡിപ്ലോമാറ്റുകൾ ചൈനക്കാരുമായി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചില യുഎസ് കോൺഗ്രസ് അംഗങ്ങൾ ഏതാനും നാൾ മുൻപ് ബേൺസിന് കത്തെഴുതിയിരുന്നു ഈ പരിപാടി തടയാൻ കടുത്ത നടപടികൾ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ആ മുറവിളുകൾക്കിടയിലാണ് അംബാസിഡർ ഔദ്യോഗികമായി തന്നെ ഇടപെട്ടിരിക്കുന്നത്. നേരത്തെ ചൈനക്കാരുമായി ബന്ധമുള്ളവർക്ക് ഇളവിനായി അപേക്ഷിക്കാം എന്നാൽ അപേക്ഷ തള്ളപ്പെട്ടാൽ ആ ബന്ധം ഉപേക്ഷിക്കേണ്ടി വരും. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ അമേരിക്കയിലേക്ക് തിരിച്ചയക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട് ചൈനീസ് മെയിൻലാൻഡിൽ തലസ്ഥാനമായ ബൈജിങ്ങിൽ എംബസിയും ഷാങ്ഹായിലും ഗ്വാങ്‌ഷോയിലും ഷെൻയാങ്ങിലും വുഹാനിലും കോൺസുലേറ്റുകളുംമാണ് അമേരിക്കക്കുള്ളത്. ഇതിനുപുറമേ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലും ഒരു യുഎസ് കോൺസുലേറ്റ് ഉണ്ട് ഇവിടങ്ങളിലുള്ള ഉദ്യോഗസ്ഥർക്കാണ് സർക്കുലർ ബാധകമായിട്ടുള്ളത്. ചൈനക്ക് പുറത്തുള്ള എംബസികളിലും കാര്യാലയങ്ങളിലും ജോലി ചെയ്യുന്നവർക്കൊന്നും സമാനമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ് ചൈനയിലുള്ള ഉദ്യോഗസ്ഥർക്ക് വാക്കാലും ഇമെയിൽ സന്ദേശങ്ങളായുമാണ് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
എന്നാൽ, പരസ്യമായി ഇത് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല അസാധാരണ സർക്കുലറുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ യുഎസ് വൃത്തങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. ചോദ്യങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു ദേശീയ സുരക്ഷ കൗൺസിൽ ചെയ്തത് ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ എഎഫ്പിയോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അംബാസഡർ ആയിരുന്ന നിക്കോളാസ് ബേൺസും ചോദ്യങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല ചൈനയിൽ മാത്രമല്ല ലോകത്ത് ഏത് രാജ്യത്തുള്ള അമേരിക്കൻ ഡിപ്ലമാറ്റുകൾ തദ്ദേശിയരുമായി പ്രണയത്തിലാകുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും വിവാഹം കഴിക്കുന്നതും ഒന്നും പുതുമയുള്ള കാര്യമല്ല. അക്കാര്യത്തിൽ അല്പം ശ്രദ്ധ വേണമെന്ന ജാഗ്രതാ നിർദ്ദേശങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് എന്നാൽ നേരിട്ടുള്ള വിലക്കോ നിയന്ത്രണമോ ഒന്നും ഔദ്യോഗികതലത്തിൽ ഇതുവരെയും വന്നിട്ടില്ല. രാഷ്ട്രീയ പോരും വൈരവും കടുത്ത ശീതയുദ്ധകാലത്ത് പോലും കേട്ടുകേൾവി ഇല്ലാത്ത കാര്യമാണത് വിവാഹബന്ധവും ലൈംഗിക ബന്ധവും പ്രണയവും എല്ലാം നിരോധിക്കുന്ന തരത്തിൽ കടുത്ത നടപടികളിലേക്ക് പോകുന്നത് ഇത് ആദ്യമായാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് സുന്ദരികളും സുന്ദരന്മാരുമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എതിരാളികളുടെ രഹസ്യങ്ങൾ ചോർത്തുന്ന പരിപാടി ആഗോളതലത്തിൽ പല രാജ്യങ്ങളും പയറ്റാറുണ്ടെന്ന് പറയാറുണ്ട്.
ശീതയുദ്ധകാലത്ത് ഈ ഒരു തന്ത്രം വ്യാപകമായി വിവിധ രാഷ്ട്രങ്ങൾ പയറ്റിയതായും റിപ്പോർട്ടുകളുണ്ട് അത്തരം ഒരു സാഹചര്യത്തിൽ എന്നും ശത്രുപക്ഷത്തുള്ള ചൈനയിലും റഷ്യയിലും ക്യൂബയിലും ഉള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേകമായ ജാഗ്രതാ നിർദ്ദേശം നൽകാറുണ്ട് യുഎസ് ഭരണകൂടം സോവിയറ്റ് ബ്ലോക്കിലുള്ള രാജ്യങ്ങളിലും ചൈനയിലുംമുള്ള ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകികൊണ്ടുള്ള ഒരു രഹസ്യരേഖ പിന്നീട് പുറത്തുവന്നിരുന്നു 1987ൽ ശീത യുദ്ധകാലത്തായിരുന്നു അത് മോസ്‌കോയിൽ ഉണ്ടായിരുന്ന ഒരു യുഎസ് നാവികനെ സോവിയറ്റ് ചാരവനിത ലൈംഗികമായ പ്രലോഭനങ്ങളിലൂടെ വശത്താക്കിയ സംഭവമായിരുന്നു പ്രകോപനം.
ശത്രു രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥർ അവിടങ്ങളിലെ തദ്ദേശീയരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും പ്രണയത്തിലാകുന്നതും ജാഗ്രതയോടെ വേണമെന്ന മുന്നേറിയിപ്പ് നൽകുകയായിരുന്നു ആ ഉത്തരവിൽ 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം പഴയ നിയന്ത്രണങ്ങൾ ഇളവ് നൽകുകയും ചെയ്തു അമേരിക്കൻ രഹസ്യങ്ങൾ ചോർത്താനായി ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ ചൈന ആയുധമാക്കാറുണ്ടെന്നാണ് യുഎസ് നയതന്ത്രജ്ഞരും ഇന്റലിജൻസ് വിദഗ്ധരും പറയുന്നത്. ചൈനയിലേക്ക് അയക്കു മുൻപ് ഇത്തരം സംഭവങ്ങളെ കുറിച്ച് വിവരിച്ച് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകാറുണ്ടത്രേ.
“US Imposes Ban on Romantic and Sexual Relationships Between Government Personnel in China and Chinese Citizens”