Book

മാസപ്പടി മാതുപ്പിള്ള ഇപ്പോൾ 475 രൂപക്ക് ലഭിക്കും

ഹാസ്യപ്രജാപതിയായ വേളൂർ കൃഷ്ണൻകുട്ടി രൂപംനല്‌കിയ ജീവസ്സുറ്റ കഥാപാത്രമാണ് മാസപ്പടി മാതുപിള്ള. കോത്താഴത്ത് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കിൽ അവറാൻ, പക്കാവട പരമുനായർ, പത്താപ്പുറത്ത് പപ്പുമേസ്തിരി തുടങ്ങിയവരും നിഴൽപോലെ പുറകിലുണ്ട്.

അവരെല്ലാവരും ചേർന്നൊരുക്കുന്ന ഹൃദ്യമായ ഹാസ്യവിരുന്നാണ് മാസപ്പടി മാതുപിള്ളയുടെ കഥാലോകം, നാട്ടുംപുറത്തിന്റെ നിഷ്‌കളങ്കതയിൽനിന്നു വിരിയുന്ന ഹാസ്യം…. നഗരത്തിന്റെ കാപട്യത്തിൽനിന്നുമുറിവരുന്ന ഹാസ്യം. അതാണ് മാസപ്പടി മാതുപ്പിള്ള. എൻ ബി എസ് ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ. 400 പേജുള്ള പുസ്തകത്തിൻ്റെ വില 500 രൂപയാണ്. ഇപ്പോൾ 475 രൂപക്ക് ലഭിക്കും.

വേളൂർ കൃഷ്ണൻ കുട്ടിയുടെ മാസപ്പടി മാതുപ്പിള്ള 1973 ൽ സിനിമ ആയും ഇറങ്ങി. എ.എൻ. തമ്പിയായിരുന്നു സംവിധാനം നിർവഹിച്ചത്. അടൂർ ഭാസി, ബഹദൂർ , ജയഭാരതി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കാൾ. സി.കെ. ഷെറിഫ് നിർമിച്ച ചിത്രത്തിൻ്റെ ഗാനരചന വയലാർ രാമവർമ്മയും സംഗീതം ജി ദേവരാജനും ആയിരുന്നു.

പുസ്തകം വാങ്ങാനുള്ള ലിങ്ക് : https://keralabookstore.com/book/maasappadi-maathupilla/1002859/