
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നേരിടാൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്‌ഥാൻ റോയൽസ്, മികച്ച രീതിയിൽ മുന്നേറികൊണ്ടിരിക്കുന്ന പഞ്ചാബിനെതിരെയുള്ള മത്സരം രാജസ്ഥാന് തികച്ചും വെല്ലുവിളി ഉയർത്തും. ഈ സീസണിൽ ടീമിനെ നയിക്കാൻ ആദ്യമായിട്ടാണ് സഞ്ജു എത്തുന്നത്. ഇന്ന് വിജയം നേടാൻ കഴിഞ്ഞാൽ സഞ്ജുവിന് മറ്റൊരു ചരിത്രം കുറിയ്ക്കാനാകും അതും സാക്ഷാൽ ഷെയിൻ വോണിനെ മറികടന്നു. 31 മത്സരങ്ങളിൽ രാജസ്ഥാനെ വിജയങ്ങളിലേക്കു എത്തിക്കാനായ സഞ്ജു സാംസൺ ഇപ്പോൾ ഷെയിൻ വോണിന്റെ റെക്കോർഡിനൊപ്പമാണ് ഒരു വിജയം കൂടി നേടുമ്പോൾ ഈ ചരിത്രം സ്വന്തം പേരിലാകാൻ സഞ്ജുവിനാകും.
2024 ഐപിഎൽ സീസണിൽ അഞ്ചു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പഞ്ചാബിന് ഇന്ന് മത്സരം നടക്കുന്ന വേദിയിൽ വിജയിക്കാനായത്, പക്ഷേ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു ടീമായിട്ടാണ് പഞ്ചാബ് കിങ്‌സ് കളത്തിലിറങ്ങുന്നത്. പതിവ് ശൈലികളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം തന്നെയാണ് പഞ്ചാബിന്റെ ഇത്തവണത്തെ തേരോട്ടത്തിന്റെ പ്രധാന നേട്ടം, നേതൃ സ്ഥാനത്തു കഴിഞ്ഞ തവണ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഹെഡ് കോച്ചായി റിക്കി പോണ്ടിങ്ങും ടീമിന്റെ ആത്മവിശ്വാസം
ഉയർത്തുന്നുണ്ട്.
ഗ്ലെൻ മാക്‌സ്‌വെൽ, മർകസ് സ്റ്റോയ്‌നിസ്, മാർക്കോ ജാൻസെൻ ഉൾപ്പെടുന്ന വിദേശ താരങ്ങൾ പഞ്ചാബിന് കരുത്തേകും. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർക്കെതിരെ ഒൻപതു മൽസരങ്ങളിൽ പന്തെറിഞ്ഞിട്ടുള്ള സന്ദീപ് ശർമ്മ മൂന്നു തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്, 47 റൺസ് വഴങ്ങിയത് 84 എന്ന സ്ട്രൈക്ക് റേറ്റിലാണ്. സഞ്ജു സാംസണെ പതിനൊന്ന് ഇന്നിംഗ്സി ൽ അഞ്ചു തവണ പുറത്താക്കിയ യുസ്വേന്ദ്ര ചാഹൽ പവർപ്ലേയിൽ ഇന്നു സഞ്ജുവിനെതിരെ വരാനുള്ള അവസരങ്ങളും കാണുന്നുണ്ട്.
രാജസ്ഥാൻ റോയൽസ് സാധ്യത ടീം: 1 യശസ്വി ജയ്‌സ്‌വാൾ, 2 സഞ്ജു സാംസൺ (ക്യാപ്റ്റൻ & wk), 3 നിതീഷ് റാണ, 4 റിയാൻ പരാഗ്, 5 ധ്രുവ് ജുറൽ, 6 വനിന്ദു ഹസരംഗ, 7 ഷിംറോൺ ഹെറ്റ്‌മെയർ, 8 ജോഫ്ര ആർച്ചർ, 9 മഹേഷ്10 തീക്ഷണ, സന്ദീപ് 10 തീക്ഷണ, 1. 12 ശുഭം ദുബെ
പഞ്ചാബ് കിംഗ്‌സ് (സാധ്യത ടീം): 1 പ്രഭ്‌സിമ്രാൻ സിംഗ്, 2 പ്രിയാൻഷ് ആര്യ, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 ഗ്ലെൻ മാക്‌സ്‌വെൽ, 5 മാർക്കസ് സ്റ്റോയിനിസ്, 6 ശശാങ്ക് സിംഗ്, 7 സൂര്യാൻഷ് ഷെഡ്‌ജ്, 8 മാർക്കോ ജാൻസെൻ, 9 ലോക്കി ഫെർഗൂസൺ, 10 അർഷ്‌ദീപ് സിംഗ്, 10 അർഷ്‌ദീപ് 10 വൈശാഖ്/നെഹാൽ വധേര