News

ബോഡി ബിൽഡിങ് ചാമ്പ്യൻ തൂങ്ങി മരിച്ച നിലയിൽ

ബോഡി ബിൽഡിങ് ചാമ്പ്യൻ തൂങ്ങി മരിച്ച നിലയിൽ. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പുകളിലെ വിജയിയാണ്.