Sports

സിക്സർ നിക്കോളാസ്; ടി20യിൽ 150 സിക്സറുകളുമായി വിൻഡീസ് താരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും തകർപ്പൻ ടി20 ബാറ്റ്സ്മാനാണ് നിക്കോളാസ് പൂരൻ. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ, ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി.

ടി20 യിൽ ഒരു വർഷം 150 സിക്‌സറുകൾ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടവും പൂരൻ സ്വന്തമാക്കി.135 സിക്‌സറുകൾ നേടിയ വിൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ലിൻ്റെ റെക്കോഡാണ് പൂരൻ മറികടന്നത്.

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ്

കളിക്കാരൻസിക്സറുകള്‍ഇന്നിംഗ്സ്വർഷം
നിക്കോളാസ് പൂരൻ15163*2024
ക്രിസ് ഗെയ്ല്‍135362015
ക്രിസ് ഗെയ്ല്‍121382012

ഈ വർഷം ഇതുവരെ, വെറും 63 ഇന്നിംഗ്‌സുകളിൽ നിന്ന് 151 സിക്സുകൾ അടിച്ചുകൂട്ടിയ ഇടംകൈയ്യൻ ഇപ്പോൾ കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) കൂടുതൽ റൺസുകൾ കൂട്ടിച്ചേർക്കാനുള്ള തിരക്കിലാണ്.

മാജിക് സിക്സറുകൾ

നിക്കോളാസ് പൂരൻ നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്ററുകളിൽ ഒരാളാണ്. ഗെയിമിലും ഏറെ സ്ഥിരതയുള്ള താരം. 2013-ൽ 16-ആം വയസ്സിൽ ട്രിനിഡാഡ് റെഡ് സ്റ്റീലിനായി കളിച്ചാണ് അരങ്ങേറ്റം. CPL-ൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും മാറി. ആദ്യ ഗെയിമിൽ തന്നെ, 24 പന്തിൽ 54 റൺസിൻ്റെ മികച്ച പ്രകടനങ്ങൾ കാരണം, 2014 ലെ അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനായി കളിക്കാൻ അവസരം ലഭിച്ചു. പിന്നീട് അങ്ങോട്ട് സിക്സറുകളുടെ വിസ്മയം തീർക്കുകയായിരുന്നു ഈ ഇടംകൈയ്യൻ ബാറ്റ്സ്മാൻ.

ടൂർണമെൻ്റിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന പൂരൻ, സീസണിലെ 25-ാം മത്സരത്തിൽ സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സിനെതിരെ 43 പന്തിൽ പുറത്താകാതെ 93 റൺസ് നേടിയപ്പോഴാണ് 150 സിക്‌സറുകൾ കടന്ന് പുതിയ ചരിത്രം കുറിച്ചത്.






Leave a Reply

Your email address will not be published. Required fields are marked *