CricketIPLSports

കഷ്ടകാലം വിട്ടുമാറാതെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം; കീവീസിനെതിരെ രണ്ടാം ഏകദിനവും പരമ്പരയും കൈവിട്ടു | PAK Vs NZ

ന്യൂസിലൻഡില്‍ നടക്കുന്ന ഏകദിന പരമ്പരയിൽ രണ്ടാം മൽസരവും കൈവിട്ട് പാകിസ്താൻ. ന്യൂസിലാൻ്റ് നേടിയ 292 റൺസുകൾ പിന്തുടർന്ന പാകിസ്ഥാൻ 208 റൺസുകൾക്ക് പുറത്തായി, 84 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നു. അഞ്ച് വിക്കറ്റ് നേടിയ ബെൻ സിയേഴ്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോക്കബ് സൂഫിയും ചേർന്ന് നടത്തിയ ബോളിംഗ് ആക്രമണത്തിനുമുന്നിൽ മുട്ടുമടക്കുകയായിരുന്നു പാകിസ്താൻ.

ന്യൂസിലന്റ് പര്യടനത്തിൽ ആദ്യം നടന്ന ട്വൻ്റി-20 പരമ്പരയിൽ 4-1 ന് ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാൻ. ഏകദിന പരമ്പരയും കൈവിട്ടിരിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പരാജയം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്ന പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ കഷ്ടകാലം ഇപ്പോൾ ന്യൂസിലാൻ്റ് പര്യടനത്തിലും തുടരുകയാണ്.

ടോസ് നേടിയ പാകിസ്താൻ ന്യൂസിലാന്റിനെതിരെ ആദ്യം ബോൾ ചെയ്യാനാണ് തീരുമാനിച്ചത്. പുറത്താകാതെ 99 റൻസുകൾ നേടിയ മിച്ചൽ ഹേ യാണ് കീവീസിന്റെ ടോപ് സ്കോറർ. മുഹമ്മദ് അബ്ബാസ് 41 റൺസും നിക്ക് കെല്ലി 31 റൺസും നേടി
പാകിസ്താനു വേണ്ടി മുഹമ്മദ് വസിം, സുഫിയാൻ മുഖീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ബാറ്റിംഗിൽ ഒൻപതു റൺസുകൾക്കുള്ളിൽ പാകിസ്താന്റെ മൂന്ന് ബാറ്റർമാരെ ന്യൂസിലാന്റ് കൂടാരം കയറ്റി, സൂപ്പർ താരം ബാബർ അസം നേടിയത് ഒരു റൺസ് മാത്രമാണ്.

മധ്യനിരയിൽ ഫഹീം അഷ്റഫ് നേടിയ 73 റൺസും വാലറ്റത്ത് നസീം ഷാ നേടിയ 51 റൺസുകളുമാണ് പാകിസ്താനെ ദയനീയ തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത്. മൽസരത്തിനടയിൽ പരിക്കേറ്റ ഹാരിസ് റൗഫ് റിട്ടയേർട് ഹർട്ട് ചെയ്തു. അൻപത് ഓവറുകൾ പൂർത്തിയായതു കൊണ്ടു മാത്രം സെഞ്ച്വറി നഷ്ടപ്പെട്ട ന്യൂസിലന്റ് താരം മിച്ചൽ ഹേയാണ് കളിയിലെ താരം