
ലയണൽ മെസ്സിയുടെ അംഗരക്ഷകൻ യാ സീൻ ചൂക്കോവിനോട് ഇനി യുഎസിലെ മേജർ സോക്കർ ലീഗ് (എംഎൽഎസ്) മത്സരങ്ങളുടെ ടച്ച് ലൈനിൽ നിൽക്കേണ്ടതില്ലെന്നു സംഘാടകരുടെ നിർദേശം. മിക്‌സ്ഡ് സോണിലും ലോക്കർ റൂമിലും മെസ്സിയെ അനുഗമിക്കാം.
എംഎൽഎസ് മത്സരങ്ങളുടെ സമ്പൂർണ സുരക്ഷാ ചുമതല തങ്ങൾ നേരിട്ട് ഏറ്റെടുക്കുന്നതിനാലാണ് സ്വകാര്യ അംഗരക്ഷകരെ ടച്ച് ലൈനിൽനിന്നു വിലക്കുന്നതെന്നാണു വിശദീകരണം. യുഎസ് ക്ലബ് ഇന്റർ മയാമിയിൽ ചേർന്നതു മുതൽ ലയണൽ മെസ്സിക്കൊപ്പം നിഴൽ പോലെയുള്ളയാളാണ് മുൻ യുഎസ് സൈനികനായ യാസീൻ ചൂക്കോവ്.
മുപ്പത്തിയാറുകാരനായ യാസീന് ഫുട്‌ബോളുമായി ബന്ധമില്ല. മൊറോക്കൻ-ഫ്രഞ്ച് വംശജനാണ് ച്യൂക്കോ യുഎസ് സൈന്യത്തിന്റെ ഭാഗമായി അദ്ദേഹം ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. മിക്സ്ഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരമായിരുന്ന യാ സീൻ തയ്ക്വാൻഡോ, ബോ ക്‌സിങ് എന്നിവയിൽ വിദഗ്ധനാണ്. ലയണൽ മെസ്സിയുടെ അടുത്തേക്ക് അനധികൃതമായി എത്തുന്ന ആരാധകരെയും ജനക്കൂട്ടത്തെയും നേരിടുന്ന യെസിൻ ചൂക്കോയുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഇൻ്റർ മിയാമി ക്ലബ് പ്രസിഡൻ്റ് ഡേവിഡ് ബെക്കാമിൻ്റെ നിർദേശപ്രകാരമാണ് മെസ്സിയെ സംരക്ഷിക്കാൻ ച്യൂക്കോയെ നിയമിച്ചത്. മിയാമിക്ക് വേണ്ടി കളിക്കാൻ 2023 ൽ അമേരിക്കയിലേക്ക് മാറിയത് മുതൽ യെസിൻ മെസ്സിക്കൊപ്പം നിഴല്‍ പോലെയുണ്ട്.