
Kerala Government News
ധന വകുപ്പിന് പുതിയ കാറുകള്‍: 72.10 ലക്ഷം അധിക ഫണ്ട് അനുവദിച്ച് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ധന വകുപ്പിന് കാർ വാങ്ങാൻ 72.10 ലക്ഷം അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 8 കാറുകൾ ആണ് വാങ്ങുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. മാർച്ച് 28 നാണ് 72.10 ലക്ഷം സ്വന്തം വകുപ്പിന് വാഹനം വാങ്ങാൻ ബാലഗോപാൽ അനുവദിച്ചത്.
77 ലക്ഷം രൂപയാണ് വാഹനം വാങ്ങുന്നതിന് ചെലവ്. പ്രസ്തുത ശീർഷകത്തിൽ തുക തികയാതെ വന്നതോടെയാണ് 72.10 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. മാരുതി സിയാസ് , മാരുതി എർട്ടിഗ വാഹനങ്ങൾ ആണ് വാങ്ങുന്നത്. 2025 ഫെബ്രുവരി 19 ലെ മന്ത്രിസഭ യോഗം ധനകാര്യ വകുപ്പിന് വാഹനം വാങ്ങാൻ അനുമതി നൽകിയിരുന്നു.
പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ധനവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ അനുമതിയുണ്ടെങ്കിലേ വാഹനം വാങ്ങാൻ സാധിക്കൂ.