CricketIPLSports

ഹോം ഗ്രൗണ്ടിൽ തകർന്ന് ലക്നൗ, പഞ്ചാബിൻ്റെ വിജയം എട്ടുവിക്കറ്റുകൾക്ക് | IPL 2025

ഇൻഡ്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിന് തുടർച്ചയായ രണ്ടാം വിജയം, ലക്നൗവിൻ്റെ ഹോം ഗ്രൗണ്ടിൽ അവരെ തോൽപിച്ചത് എട്ട് വിക്കറ്റുകൾക്ക്. പഞ്ചാബ് ബാറ്റർമാരായ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്‌, ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിൽ ലക്നൗ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം മറി കടന്നു.

ബോളിംഗിന് അനുകൂലമായ ലക്നൗ ഏകനാ സ്റ്റേഡിയത്തിൽ വളരെ ശ്രദ്ധയോടെ ബാറ്റു വീശിയതാണ് പഞ്ചാബിൻ്റെ വിജയം അനായാസമാക്കിയത്. പേസർമാർക്കും , സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ ലഭിച്ചെങ്കിലും ബോളർമാർക്ക് താളം കണ്ടെത്താനുള്ള അവസരം നൽകാതെ ആക്രമിച്ചാണ് പഞ്ചാബ് ബാറ്റർമാർ കളിച്ചത്. ബോളിംഗിലും ബാറ്റിംഗിലും ലക്നൗവിനെതിരെ ആധിപത്യം സ്ഥാപിക്കാൻ പഞ്ചാബ് കിംഗ്സിനു കഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട ലക്‌നൗ സൂപ്പർ ജയൻ്റ്സ് ആദ്യം ബാറ്റു ചെയ്യുുകയായിരന്നു, നിശ്ചിത 20 ഓവറുകളിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസുകളാണ് അവർ നേടിയത്. മിച്ചൽ മാർഷിനെ ഗോൾഡൻ ഡക്കാക്കി അർഷദീപ് സിംഗാണ് ലക്നൗവിൻ്റെ ആദ്യ വിക്കറ്റ് തള്ളിയിട്ടത്. ഓപ്പണർ ഐഡൻ മർക്രം 28 റൺവുകൾ നേടി. ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി അഞ്ചു പന്തുകളിൽ 2 റൺസ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ സംഭാവന, മാക്സ്വെല്ലിൻ്റെ പന്തിൽ ചാഹൽ എടുത്ത ഒരു ക്യാച്ചിലുടെയാണ് അദ്ദേഹം പുറത്തായത്.

മുപ്പത് പന്തുകളിൽ 44 റൺസ് നേടിയ നിക്കാളാസ് പൂരനാണ് ലക്നൗവിൻ്റെ ടോപ് സ്കോറർ, അഞ്ചു ബൗണ്ടികളും 2 സിസ്കസും നേടിയ താരത്തെ യുസ്വേന്ദ്ര ചാഹൽ പുറത്താക്കി. ആയുഷ് ബദോണി 33 പന്തുകളിൽ 41 റൺസുുകൾ കുറിച്ചത് ഒരു ബൗണ്ടറിയുടെയും മൂന്നു സിക്സുകളുടെയും സഹായത്തോടെയായിരുന്നു.

പഞ്ചാബ് ബോളർ അർഷദീപ് സിങ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഒപ്പണർ പ്രിയാൻശ് ആര്യയെ മൂന്നാം ഓവറിൽ നഷ്ടപ്പെട്ടെങ്കിലും പഞ്ചാബിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് പിന്നീട് ഗ്രൗണ്ടിൽ നടന്നത്. സ്കോർബോർഡിൽ 26 റൺസുകൾ ഉള്ളപ്പോൾ ക്രീസിൽ ഒന്നിച്ച ശ്രേയസ്സ് അയ്യർ പ്രഭ്‌സിമ്രാൻ സിങ്‌ സഖ്യം 110 റൺസുവരെ കൂട്ടുകെട്ട് തുടർന്നു. ലക്നൗവിന്റെ ഈ സീസണിലെ സൂപ്പർ ബോളർ ഷാർദൂൽ താക്കൂറിനെ തുടർച്ചായായി ബൗണ്ടറിയും സിക്സും പായിച്ച പ്രഭ്‌സിമ്രാൻ സിങ്‌ ആവേശ് ഖാനേയും രവി ബിഷേണായിയെയും ബൗണ്ടറികളിലേക്ക് നിലം തൊട്ടും അല്ലാതെയും പായിച്ചു.

34 പന്തിൽ 69 റൺസുകൾ സിങ് നേടിയപ്പോൾ ശ്രേയസ്സ് അയ്യർ 30 പന്തുകൾ നേരിട്ട് മൂന്ന് ബൗണ്ടറിയും 4 സിക്സും ഉൾപ്പെടെ 52 റൺസുകൾ കുറിച്ചു. നേഹൽ വധേര 25 പന്തുകളിൽ 43 റൺസുകളും നേടി ക്യാപ്റ്റനോടൊപ്പം പുറത്താകാതെ നിന്നു.
ലക്നൗവിൻ്റെ ബോളർ ദിഗ് വേഷ് സിംഗിന് മാത്രമാണ് അവരുടെ നിരയിൽ വിക്കറ്റുകൾ നേടാൻ കഴിഞ്ഞത്.