CricketIPLSports

വിജയ തേരോട്ടം തുടങ്ങി മുംബൈ ഇന്ത്യൻസ്, കൊൽക്കത്തയെ 8 വിക്കറ്റിന് തകർത്തു | IPL 2025 MI Vs KKR

ഇൻഡ്യൻ പ്രീമിയർ ലീഗ് പതിനെട്ടാം എഡിഷനിൽ ആദ്യവിജയം കൊൽക്കത്തക്കെതിരെ നേടി മുംബെ ഇന്ത്യൻസ്. ആദ്യ ബാറ്റിംഗിൽ തകർന്നടിഞ്ഞ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത ഉയർത്തിയ 116 എന്ന വിജയ ലക്ഷ്യം മുബൈ ഇന്ത്യൻസ് എട്ടു വിക്കറ്റും 43 പന്തും ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു . മുംബൈ ഇന്ത്യൻ സിനു വേണ്ടി റയാൻ റിക്കൾട്ടൺ അർധ സെഞ്വറി നേടി വിജയം അനായാസമാക്കി.

ഈ സീസണിൽ ആദ്യ രണ്ടു മൽസരങ്ങളും തോറ്റു തുടങ്ങിയ മുംബൈ ഇന്ത്യൻസിൻറെ ആദ്യ വിജയമായിരുന്നു കൊൽക്കത്തക്കെതിരെ ഇന്നലെ നേടിയത്.
IPL ചരിത്രത്തിൽ മുoബൈയുടെ ഒരു സ്ഥിരം ശൈലി തന്നെയാണ് ആദ്യമൽസരങ്ങളിൽ തോറ്റു തുടങ്ങുകയും അവസാന നിമിഷം പ്ലേ ഓഫിൽ എത്തിച്ചേരുകയും എന്നുള്ളത്. IPL 2025 ലെ തങ്ങളുടെ ആദ്യ ഹോം മാച്ചായിരുന്നു ഇന്നലെ വാംഘണ്ഡെ സ്റ്റേഡിയത്തിൽ നടന്നത്, സ്വന്തം കാണികൾക്ക് മുന്നിൽ എതിർ ടീമിനെതിരെ ബാറ്റിംഗിലും , ബോളിംഗിലും സർവ്വാധിപത്യം നേടാൻ കഴിഞ്ഞു മുംബൈ ഇൻഡ്യൻസിന്.

ആദ്യ ബാറ്റിംഗിൽ കൂട്ടത്തകർച്ചയാണ് കൊൽക്കത്ത നേരിട്ടത് , ഒരു റൺസ് നേടിയപ്പോൾത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി, ടീമിൽ തിരിച്ചെത്തിയ സുനിൽ നരെയ്ൻ്റെ വിക്കറ്റായിരുന്നു ഇത്. 2 പന്തുകൾ നേരിട്ട താരഞ്ഞ ട്രെൻ് ബോൾട്ട് പൂജത്തിനു ബൗൾഡാക്കുകയായിരുന്നു. ഒരു റൺസുകൂടി കൂട്ടിച്ചേർത്തപ്പോൾ രണ്ടാം വിക്കറ്റും നഷ്ടമായി ഇത്തവണ ക്വിൻ്റൻ ഡീ കോക്ക് ആയിരുന്നു. 16.2 ഓവറുകളിൽ 116 റൺസിന് കൊൽക്കത്ത ഓൾ ഔട്ട് ആയി. 16 പന്തിൽ 26 റൺസുകളെടുത്ത ആൻഘ്രിഷ് രഘുവംശിയാണ് അവരുടെ ടോപ് സ്കോറർ. ഒൻപതമനായി ക്രീസിലെത്തിയ രമൺദീപ് സിംഗ് 12 പന്തിൽ 22 റൺസുകളും 17 റൺസ് നേടിയ റിൻകു സിംഗ്, 19 റൺസ് അടിച്ച മനീഷ് പാണ്ഡേ എന്നിവരുടെ ഇന്നിംഗ്സ് കൊൽക്കത്തയെ 100 കടത്തി.
ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 7 പന്തുകളിൽ 11 റൺസിനു പുറത്തായി.

മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറ്റ മൽസര മൽസരത്തിൽ അശ്വനി കുമാർ തൻ്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് നേടിയതുൾപ്പെടെ കൊൽക്കത്തയുടെ നാല് വിക്കറ്റുകൾ തള്ളിയിട്ടു. ദീപക് ചാഹർ 2 വിക്കറ്റുകൾ നേടിയപ്പോൾ മലയാളി താരം വിഘ്നേഷ് പുത്തൂർ ഒരു വിക്കറ്റ് വീഴ്ത്തി. പവർപ്ലേയിൽ 4 വിക്കിന് 41 എന്ന സ്കോറിൽ തകടർന്നടിഞ്ഞ കൊൽക്കത്തയ്ക്ക് പിന്നീട് അതിൽ നിന്നും കരകയറാൻ കഴിഞ്ഞില്ല.ഓപ്പണിങ് വിക്കറ്റിൽ രോഹിത് – റിക്കിൾട്ടൻ സഖ്യം 32 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്ത് നൽകിയ മികച്ച തുടക്കമാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റിൽ റിക്കിൾട്ടൻ – വിൽ ജാക്സ് സഖ്യം 32 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്ത് മുംബൈയെ വിജയവഴിയിൽ നിലനിർത്തി. പിരിയാത്ത മൂന്നാം വിക്കറ്റിൽ റിക്കിൾട്ടൻ – സൂര്യകുമാർ സഖ്യം 13 പന്തിൽ 30 റൺസെടുത്ത് വിജയം പൂർത്തിയാക്കി. റിക്കിൾട്ടൻ 41 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്നു.

33 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതമാണ് റിക്കിൾട്ടൻ അർധസെഞ്ചറി കടന്നത്. വിൽ ജാക്സ് 17 പന്തിൽ ഒരു സിക്സ് സഹിതം 16 റൺസെടുത്ത് പുറത്തായി. 12 പന്തിൽ ഒരു സിക്സ് സഹിതം 12 റൺസുമായി രോഹിത് ശർമയാണ് പുറത്തായ മറ്റൊരു താരം. അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാർ പ്ലേയർ ഓഫ് ദി മാച്ച് ആയി