
മുംബൈ ഇൻഡ്യൻസിന്റെ വജ്രായുധവും ലോകോത്തര പേസ് ബൗളറുമായ ജസ്പ്രീത് ബുമ്ര ഇന്നു കളിക്കുമോ എന്നുള്ളതാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പരിക്കിൽ നിന്നും മോചിതനായ താരം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട് എങ്കിലും അന്തിമ ഇലവനിൽ കാണുമോ എന്നുള്ള കാര്യത്തിൽ ഒരു അവസാന തീരുമാനം ടീം അധികൃതർ നൽകിയിട്ടില്ല.
ഈ സീസണിൽ ഇതുവരെ ഒരു തീപ്പൊരി പ്രകടനം കാഴ്ചവെക്കാൻ മുബൈക്കായിട്ടില്ല, നാലു മൽസരങ്ങൾ പൂർത്തിയാക്കിയ ടീം വിജയിച്ചതു ഒരു മൽസരത്തിൽ മാത്രം ‘ ഇനിയും പരാജയങ്ങൾ തുടരുന്നത് അവരെ പ്ലേയോഫിലേക്കുള്ള യാത്രയെ അപകടകരമായ രീതിയിൽ ബാധിച്ചേക്കാം. മുൻനിര ബാറ്റർമാർ ഫോമിലേക്ക് വരാത്തത് ടീം സ്കോറിനെ നല്ല രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. മുംബൈ വാംഘണ്ഡെ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
മികച്ച രീതിയിൽ ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്ന ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ് അവസാന മൽസരത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്. ഒരു വിക്കറ്റു കൂടി നേടിയാൽ ഭുവനേശ്വർ കുമാറിന് ഐ പി എല്ലിൽ കൂടുതൽ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയൽ മൂന്നാം സ്ഥാനത്ത് എത്തിച്ചേരാം നിലവിൽ 183 വിക്കുകളാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. അധികം ആശങ്കകളൊന്നും ഇല്ലാത്ത ബാഗ്ലൂർ ടീമിന് വാഘണ്ഡെ സ്റ്റേഡിയത്തിൽ അല്പം മോശം റൺനിരക്കാണുള്ളത്. അവസനം ഇതേ വേദിയിൽ മുബൈ ഇൻഡ്യ നെ നേരിട്ടപ്പോൾ നേടിയ 190 റൺസുകൾ 20 പന്തുകൾ ബാക്കി നിൽക്കേ മുംബൈ മറി കടക്കുകയായിരുന്നു.
മറ്റൊരു മൽസരത്തില്‍ ഇവിടെ 196 റൺസ് നേടിയപ്പോഴും മുബൈ 27 പന്തുകൾ ബാക്കി നിൽക്കെ വിജയിക്കുകയായിരുന്നു, ഇത്തവണ അങ്ങനെയുള്ള അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള ആസൂത്രണങ്ങളുമായിട്ടാണ് ബാഗ്ലൂർ ടീം ഇറങ്ങുന്നത്. 2023 മുതൽ ഇവിടെ 20 തവണ കളിച്ച ബാഗ്ലൂർ ടീം 13 തവണ ഒന്നാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്തുവെങ്കിലും 2 തവണ മാത്രമാണ് 200 റൺസുകൾക്ക് മുകളിൽ ടോട്ടൽ കണ്ടെത്താനായത്. കഴിഞ്ഞ മൽസരത്തിൽ ഇൻഡ്യൻ ക്യാപ്റ്റനും മുംബൈ താരവുമായ രോഹിത് ശർമ്മ കളിച്ചിരുന്നില്ല. വൈകിട്ട് 7.30 നാണ് മൽസരം.