
രണ്ടാം പിണറായി സർക്കാർ: 39,962 പേർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി; കൂടുതൽ തിരുവനന്തപുരത്ത്
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 39,962 പേർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 മെയ് 20 മുതൽ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ഡി.കെ. മുരളി MLA യുടെ മാർച്ച് 24 ലെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് ആത്മഹത്യ കണക്കുകൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
2021 മെയ് മുതൽ ഡിസംബർ വരെ 6227 പേരാണ് ആത്മഹത്യ ചെയ്തത്. 2022 ൽ 10177 പേരും 2023 ൽ 10994 പേരും 2024 ൽ 10779 പേരും ആത്മഹത്യ ചെയ്തു. 2025 ജനുവരി മുതൽ മാർച്ച് വരെ 1785 പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തത്.
രണ്ടാമത് കൊല്ലം ജില്ലയാണ്. ജില്ലകളും ആത്മഹത്യ കണക്കുകളും ചുവടെ: തിരുവനന്തപുരം (5898), കൊല്ലം ( 4483), പത്തനംതിട്ട ( 1429), ആലപ്പുഴ ( 2620), കോട്ടയം (2120), ഇടുക്കി (1699), എറണാകുളം (3925), തൃശൂർ (3873), പാലക്കാട് ( 3446), മലപ്പുറം (2058), കോഴിക്കോട് ( 2976),വയനാട് ( 1283), കണ്ണൂർ ( 2884), കാസർകോഡ് ( 1243).
