Kerala Government News

മെഡിസെപ്: താൽപര്യമുള്ളവർക്ക് മാത്രമാക്കണമെന്ന് സർവീസ് സംഘടനകൾ

മെഡിസെപ് ഇൻഷ്വറൻസില്‍ അംഗമാകുന്ന കാര്യത്തില്‍ ജീവനക്കാർക്കും പെൻഷൻകാർക്കും ഓപ്ഷൻ നല്‍കണമെന്നും ജൂണില്‍ മെഡിസെപ് പുതുക്കുമ്ബോള്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും സർവ്വീസ് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

പദ്ധതിയില്‍ നിർബന്ധമായി ചേർക്കുന്നത് ഭരണഘടനാലംഘനവും പൗരവകാശത്തെ അവഗണിക്കലുമാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗല്‍ പറഞ്ഞു.

ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാണെങ്കില്‍ ഇരട്ടി പ്രീമിയം കൊടുക്കേണ്ട സ്ഥിതിയാണെന്ന് സെറ്റോ ചെയർമാനും, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ചവറ ജയകുമാർചൂണ്ടിക്കാട്ടി.

ദമ്ബതികളിലൊരാൻ കേന്ദ്ര സർക്കാർ സർവീസിലാണെങ്കില്‍ വേറെ മെഡിക്കല്‍ ഇൻഷ്വറൻസ് കവറേജ് കുടുംബത്തിന് കിട്ടും.മെഡിസെപ് അനിവാര്യമാണെങ്കിലും അതില്‍ നിർബന്ധിച്ച്‌ചേർക്കുന്നത് ശരിയായില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ പറഞ്ഞു.