FootballSports

റൊണാൾഡിഞ്ഞോയും ഐ എം വിജയനും നേർക്കുനേർ; വിജയം ബ്രസീലിന്

ബ്രസീൽ ഇതിഹാസ താരം റൊണാൾഡിഞ്ഞോയും ഐ എം വിജയനും നേർക്കുനേർ പോരാട്ടത്തിൽ വിജയം റൊണാൾഡിഞ്ഞോയുടെ ബ്രസീൽ ലെജൻഡ്സിന്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നെയിൽ നടന്ന പ്രദർശന മൽസരത്തിൽ ബ്രസീൽ ജയിച്ചത്.

ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൊണാൾഡിഞ്ഞോയുടെ നേതൃത്വത്തിൽ ആണ് ബ്രസീൽ കളത്തിൽ ഇറങ്ങിയത്. മറുഭാഗത്ത് ഐഎം വിജയന്റെ കീഴിലാണ് ഇന്ത്യ ഓള്‍ സ്റ്റാർസ് പോരാട്ടത്തിനിറങ്ങിയത്.

ആദ്യ പകുതിയിൽ ആർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.രണ്ടാം പകുതി തുടങ്ങിയ ഉടൻ പകരക്കാരനായി ഇറങ്ങിയ വയോളയിലൂടെ ബ്രസീല്‍ ഗോള്‍ നേടി.എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ബിബിയാനോ ഫെർണാണ്ടസിലൂടെ ഇന്ത്യ സമനില ഗോള്‍ നേടുകയായിരുന്നു. പിന്നീട് റിക്കാർഡോ ഒലിവേരയിലൂടെ ബ്രസീല്‍ വീണ്ടും ഗോള്‍ നേടി മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു.