
ഇൻഡ്യൻ പ്രീമിയർ ലീഗിൽ ഞായാറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റുകൾക്ക് തകർക്കുമ്പോൾ ഡൽഹി ക്യാപിറ്റല്‍സിന് 24 പന്തുകൾ ബാക്കിയുണ്ടായിരുന്നു. ബോളിംഗിലും ഫീൽഡിംഗിലും ആധിപത്യം സ്ഥാപിച്ച ഡെൽഹി ക്യാപിറ്റൽസ് ബാറ്റിംഗിലും മികച്ച പ്രകടനത്തിലൂടെ വിജയിക്കുകയായിരുന്നു.
ആദ്യം ബോളിംഗ് ചെയ്ത ഡെൽഹി ക്യാപിറ്റൽസിന്റെ മിച്ചൽ സ്റ്റാർക്ക് അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ആദ്യ ബാറ്റിംഗിൽ 163 റൺസുകൾക്ക് പുറത്തായ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസ് അനായാസ വിജയം നേടുകയായിരുന്നു.
ടോസ് നേടിയ സൺ റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ അഭിഷേക് ശർമ്മ റൺ ഔട്ട് ആയി, മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഇഷാൻ കിഷനെ ബൗണ്ടറിയിൽ സ്റ്റബ്ബ്സിന്റെ കൈകളിൽ എത്തിച്ച മിച്ചൽ സ്‌റ്റാർക് അതെ ഓവറിൽ തന്നെ നിതീഷ് കുമാർ റെഡ്‌ഡിയെയും പുറത്താക്കി സൺ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കി.

അഞ്ചാം ഓവറിൽ 22 റണ്സുകളെടുത്ത ട്രാവിസ് ഹെഡിനെകൂടി പുറത്താക്കിയ മിച്ചൽ സ്റ്റാർക് സൺ റൈസേഴ്സിന്റെ മുൻനിരയെ കൂടാരം കയറ്റുമ്പോൾ സ്കോർ 37 റൺസുകൾക് നാലു വിക്കറ്റ് ആയിരുന്നു 4.1 ഓവറിൽ. തുടർന്ന് ക്രീസിൽ ഒന്നിച്ച അനികേത് വർമ്മ – ഹെൻറിച് ക്ലാസ്സെൻ സഖ്യം തകർത്തടിച്ചു.
10.5 ഓവർ വരെ തുടർന്ന ഈ കൂട്ടുകെട്ട് പിരിയുമ്പോൾ ടീം സ്കോർ 114 എത്തിയിരുന്നു. 19 പന്തുകളിൽ 32 റൺസുകൾ കുറിച്ച ക്ലാസ്സെൻ രണ്ടു ബൗണ്ടറിയും 2 സിക്സറുകളും നേടി മോഹിത് ശർമയ്കായിരുന്നു വിക്കറ്റ്.
മികച്ച റൺറേറ്റിൽ നിന്ന ഈ പൊസിഷനിൽ നിന്നും മുന്നോട്ടുള്ള യാത്രയ്ക്ക് അനികേത് വർമ്മയ്ക്കു സപ്പോർട്ട് കിട്ടുന്നതിൽ നിന്നും തടയിട്ടത് ഡൽഹിയുടെ റിസ്റ് സ്പിന്നർ ആയ കുൽദീപ് യാദവ് ആയിരുന്നു . നാലു റൺസെടുത്ത അഭിനവ് മനോഹറേ ഡുപ്ലെസിസിന്റെ കൈകളിൽ എത്തിച്ച കുൽദീപ് യാദവിന്റെ മറ്റൊരു പന്തിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ബൗണ്ടറിയിൽ മികച്ച ഒരു ക്യാച്ചിലൂടെ ഫ്രെസെർ മക്‌ഗുർക് പുറത്താക്കി.
തകർത്തടിച്ചുകൊണ്ടിരുന്ന അങ്കിത് വർമയെയും ഫ്രെസെർ മക്‌ഗുർക് കമ്മിൻസിനെ പുറത്താക്കിയ അതെ പൊസിഷനിൽ മികച്ച രീതിയിൽ പിടികൂടുകയായിരുന്നു കുൽദീപിനു തന്നെയായിരുന്നു ഈ വിക്കറ്റും. ഐ പി എൽ ലെ തന്റെ ആദ്യ അർധസെഞ്ചുറി കുറിച്ച അങ്കിത് വർമ 41 പന്തിൽ 74 റൻസുകൾ നേടിയത് അഞ്ചു ഫോറുകളുടെയും ആറു സിക്സറുകളുടെയും സഹായത്തോടെ ആയിരുന്നു. വാലറ്റത്തെ രണ്ടു വിക്കറ്റുകൾ കൂടി തള്ളിയിട്ട മിച്ചൽ സ്റ്റാർക് 3.4 ഓവറുകളിൽ 35 റൺസുകൾ വിട്ടുകൊടുത്തു 5 വിക്കറ്റുകൾ നേടി സൺ റൈസേഴ്സിന്റെ ഇന്നിഗ്‌സിനു തിരശീലയിട്ടു.
ഡൽഹി ക്യാപിറ്റൽസിന്റെ മികച്ച ഫീൽഡിങ്ങും മുൻനിരയെയും വാലറ്റത്തെയും തകർത്ത മിച്ചൽ സ്റ്റാർക്, 3 മധ്യനിര വിക്കറ്റുകൾ തള്ളിയിട്ട കുൽദീപ് യാദവിന്റെ മികച്ച എക്കണോമിയിൽ നടത്തിയ ബോളിംഗ് പ്രകടനം എല്ലാം കൂടിച്ചേർന്നപ്പോൾ സൺ റൈസേഴ്സിന്റെ സ്കോർ 18.3 ഓവറുകളിൽ 163 റൺസിൽ ഒതുങ്ങി. രണ്ടാം ബാറ്റിംഗിൽ ആക്രമിച്ചു തന്നെ ആരംഭിച്ച ജെയ്ക്ക് ഫ്രേസർ മക് ഗ്രൂക്കും , ഫാഫ് ഡൂപ്ലെസിസും ആദ്യവിക്കറ്റിൽ ത്തന്നെ 81 റൺസുകൾ അടിച്ചു കൂട്ടി. 27 പന്തിൽ അർധ സെഞ്ച്വറി തികച്ച ഡുപ്ലെസിസിൻ്റെ വിക്കറ്റാണ് ആദ്യം ഡൽഹിയ്ക്ക് നഷ്ടപ്പെട്ടത്.
ജെയ്ക് ഫ്രേസർ മക്ഗുർക്ക് 32 പന്തുകളിൽ 38 റൺസിനു പുറത്താകുമ്പോൾ 4 ബൗണ്ടറിയും 2 സിക്സറുകളും നേടിയിരുന്നു.
ഡൽഹിക്കുപ്പായത്തിൽ ആദ്യമൽസരത്തിനിറങ്ങിയ കെ എൽ രാഹുൽ നാലാം സ്ഥാനത്താണ് ബാറ്റിംഗിന് എത്തിയത്, അഞ്ചു പന്തുകളിൽ പതിനഞ്ചു റൺസുകൾ (2 ഫോറും ഒരു സിക്സും ) നേടിയ താരത്തെ സീഷാൻ അൻസാരി ബൗൾഡാക്കി. അഭിഷേക് പോരൽ 18 പന്തിൽ പുറത്താകാതെ 34 റൺസും സ്റ്റബ്സ് 21 നോട്ടൗട്ടിലും ഡൽഹി ക്യാപിറ്റിൽസ് വിജയത്തിലേക്കെത്തി. സൺ റൈസേഴ്സിനു വേണ്ടി ഷീഷാൻ അൻസാരി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.