Kerala Government News

ഓണ്‍ലൈൻ സ്ഥലംമാറ്റം 32 വകുപ്പുകളില്‍ പൂർണമായും നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് 32 സർക്കാർ വകുപ്പുകളില്‍ ജീവനക്കാരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റം പൂർണമായും നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മൃഗസംരക്ഷണം, പുരാവസ്തു, പുരാരേഖ, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, കോളേജ് വിദ്യാഭ്യാസം, ദേശീയസമ്പാദ്യ പദ്ധതി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം (അദ്ധ്യാപകരുടേത് മാത്രം ഓൺലൈൻ ആക്കിയിട്ടില്ല), പിന്നാക്കവിഭാഗ വികസനം, സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ്, കോ-ഓപ്പറേറ്റീവ് ആഡിറ്റ്, മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിംഗ്, ഹൈഡ്രോഗ്രാഫിക് സർവ്വെ വിംഗ്, ഇറിഗേഷൻ, ലാൻഡ് & ഡിസാസ്റ്റർ മാനേജ്‌മെന്റ്, ലാൻഡ് ബോർഡ്, സ്റ്റേറ്റ് ലോട്ടറീസ്, മൈനിംഗ് & ജിയോളജി, മ്യൂസിയം & സൂ, പ്ലാനിംഗ് ബോർഡ്, തുറമുഖം, പ്രിസൺസ് & കറക്ഷണൽ, പട്ടികജാതി വികസനം, സർവ്വെ & ലാന്റ് റിക്കോർഡ്സ്, വിനോദസഞ്ചാരം, ടൗൺ & കൺട്രി പ്ലാനിംഗ്, ട്രഷറി, വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃക്കാര്യം, ക്ഷീര വികസന വകുപ്പ്, നികുതി കമ്മീഷണറുടെ കാര്യാലയം, എക്സൈസ് കമ്മീഷണറുടെ കാര്യാലയം തുടങ്ങിയ വകുപ്പുകളിലാണ് ഓണ്‍ലൈൻ സ്ഥലംമാറ്റം പൂർണമായും നടപ്പിലാക്കാത്തത്.

ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്നത് സംബന്ധിച്ച് വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ ദെലീമ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.