
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ ഇന്നു നടക്കുന്ന മൽസരത്തിൽ മുംബൈ ഇൻഡ്യൻസ് ടീം ഗുജറാത്ത് ടൈൽസിനെ നേരിടും. അഹമ്മാദബാദ് നരേന്ദ്ര മോദി സ്റ്റേയിത്തിൽ വച്ചു നടക്കുന്ന മൽസരം ഇന്ന് വൈകിട്ട് 7:30 നു ആരംഭിക്കും.
അച്ചടക്ക വിലക്കുകാരണം ആദ്യ മൽസരം നഷ്ടപ്പെട്ട മുംബൈ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയുടെ ആദ്യ മൽസരമാണ് ഇന്ന് ഗുജറാത്ത് ടൈൻസിനെതിരെ നടക്കുന്നത്. അഹമ്മദാബാദി അവസാനമായി ഐ പി എൽ മൽസരം കളിച്ചപ്പോൾ ഹോം ആരാധകരുടെ രോഷത്തിന് ഇരയായിരുന്നു മുബൈ ഇൻഡ്യൻസ് ക്യാപ്റ്റനായ ഹാർദ്ദിക്ക് പാണ്ഡ്യ.
ഗുജറാത്ത് ടൈൻസിൻ്റെ മുൻ ക്യാപ്റ്റനായിരുന്ന ഹാർദ്ദിക് പാണ്ഡ്യയ്ക്ക് വൻ ആരാധക നിരയാണ് അവിടെ ഉണ്ടായിരുന്നത്. മികച്ച ഫോമിൽ ഇന്ത്യൻ ടീമിൽ നല്ല പ്രകടനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിനെ ഇപ്പോൾ നയിക്കുന്നത്. ജോസ് ബട്ട്ലർ, സായി സുദർശൻ, രാഹുൽ തെവാത്തിയ, റൂഥർഫോർഡ് തുടങ്ങിയവരുടെ ബാറ്റിംഗ് നിരയും, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, കാഗിസോ റബാദാ, റാഷിദ് ഖാൻ, സായ് കിഷോർ ഉൾപ്പെടുന്ന ബോളിംഗ് ലൈനപ്പും ഗുജറാത്തിന് കരുത്തേകുന്നുണ്ട്. ഈ സീസണിലെ ആദ്യ മൽസരത്തിൽ പlഞ്ചാബിനോട് തോറ്റു കൊണ്ടായിരുന്നു ഗുജറത്തിൻ്റെ തുടക്കം എന്നതിനാൽത്തന്നെ ഇന്നു ആദ്യ വിജയം കുറിക്കുക എന്നതാണ് അവരുടെ ലഷ്യം.
ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യനയിക്കുന്ന മുംബൈ ഇൻഡ്യൻസ് ടീമിൽ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, വിൽ ജാക്സ്, റയാൻ റിക്കൽട്ടൺ ഉൾപ്പെടുന്ന ബാറ്റിംഗ് നിരയും ദീപക് ചഹർ, അശ്വനി കുമാർ, മുജീബുർ റഹ്മാൻ, മലയാളി താരം വിഘ്നേഷ് പുത്തൂർ ഉൾപ്പെടുന്ന ബൗളിംഗ് നിരയെയും അണി നിരത്തും. സൂപ്പർ താരം ജസ്പ്രിത് ബുമ്ര കളിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.
ഇതുവരെ നേരിട്ട 5 മൽസരങ്ങളിൽ 3 വിജയം ഗുജറാത്തിനും 2 വിജയങ്ങൾ മുബൈയ്ക്കും ആയിരുന്നു. ഇതേ വേദിയിൽ മുബൈക്കെതിരെ കളിച്ച മൂന്നു മൽസരത്തിലും വിജയം നേടാനായത് ഗുജറാത്ത് ടീമിന് മേൽക്കൈ കൊടുക്കുന്നുണ്ട്.
ഈ സ്റ്റേഡിയത്തിൽ 2024 ഐ പി എൽ സീസണിൽ നടന്ന എട്ടു മൽസരങ്ങളിൽ ആറിലും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമായിരുന്നു. ടോസ് ലഭിക്കുന്ന ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ .