
ലീവ് സറണ്ടർ ഉത്തരവിറങ്ങി; പണം നല്‍കേണ്ടത് അടുത്ത സർക്കാർ; പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഉടൻ പണം
തിരുവനന്തപുരം: ലീവ് സറണ്ടർ തരേണ്ടത് അടുത്ത സർക്കാരിന്റെ തലയിലാക്കി ധനവകുപ്പ് ഉത്തരവ്. 2025-26 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ഉത്തരവ് ഇറക്കി. ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കുന്ന ആനുകൂല്യം 4 വർഷത്തിന് ശേഷം മാത്രം പി.എഫിൽ നിന്നും പിൻവലിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. അതായത് 01.04.2029 ന് ശേഷം മാത്രമേ ഈ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
2026 മെയില്‍ വരുന്ന സർക്കാർ വേണം ഈ തുക നല്‍കാൻ. അതേസമയം, പേഴ്സണല്‍ സ്റ്റാഫിലുള്ള രാഷ്ട്രീയ നിയമനക്കാർക്ക് പതിവുപോലെ ലീവ സറണ്ടർ പണമായി നല്‍കാനും ഉത്തരവില്‍ നിഷ്കർഷിച്ചിട്ടുണ്ട്. ലീവ് സറണ്ടർ ഉത്തരവ് ഇറക്കുന്നുണ്ടെങ്കിലും പണം അനുവദിക്കേണ്ടത് അടുത്ത സർക്കാരിന്റെ ചുമലിലേക്ക് ഇട്ടുകൊടുക്കുന്ന രീതിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പിന്തുടരുന്നത്. ഒരുമാസത്തെ ശമ്പളമാണ് ലീവ് സറണ്ടറായി ലഭിക്കുക. ബാലഗോപാലിന്റെ നയംമൂലം കൃത്യമായി ലീവ് സറണ്ടർ കിട്ടുന്നത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് മാത്രമാണ്.
- പേഴ്സണല്‍ സ്റ്റാഫിന് ലഭിക്കുന്ന ലീവ് സറണ്ടർ ചുവടെ:
- ഓഫീസ് അറ്റൻഡന്റ് – 30,000
- കുക്ക് – 30,000
- കമ്പ്യൂട്ടർ അസിസ്റ്റന്റ് -32,000
- ക്ലാർക്ക് – 35,000
- ഡ്രൈവർ – 35,000
- പി.എ/അഡീഷണല്‍ പിഎ – 55,000
- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി – 80,000
- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി – 1,25,000
- സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി – 1,30,000
- പ്രൈവറ്റ് സെക്രട്ടറി – 1,40,000

One Comment