
ആദ്യ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; രാജസ്ഥാന് രണ്ടാം തോൽവി | IPL 2025 KKR Vs RR
- രഞ്ജിത്ത് ടി.ബി
ഗുവാഹട്ടി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം മൽസരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പുറത്താകാതെ നേടിയ 97 റൺസുകൾ കൊൽക്കത്തയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.
ആദ്യ ബാറ്റിംഗിൽ 9 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചു 151 റൺസിൻ്റെ വിജയലക്ഷ്യം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുമ്പോ 15 പന്തുകൾ ബാക്കിയുണ്ടായിരുന്നു.
ആദ്യ രണ്ടു മൽസരങ്ങളും തോറ്റ രാജസ്ഥാൻ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിൻ്റെ ഓപ്പണർ സഞ്ജു സാംസൺ ൻ്റെ ( 13 റൺസ്) വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്.
തുടർന്ന് ക്യാപ്റ്റൻ റയാൻ പരാഗും പുറത്തായി 15 പന്തിൽ 25 റൺസായിരുന്നു നേടിയത്. 15 റൺസുകൾ നേടുന്നതിനിടയിൽ നാല് വിക്കറ്റുകൾ വീണത് രാജസ്ഥാന് തിരിച്ചടിയായി. ‘നിധീഷ് റാണാ, വനിന്ദു ഹസരംഗ, ശിവം ദുബൈ, ഷിമോൺ ഹെറ്റ്മെയർ എന്നീ താരങ്ങൾ രണ്ടക്കം കാണാനാകാതെ നിരാശപ്പെടുത്തി.
28 പന്തുകളിൽ അഞ്ച് ബൗണ്ടറികളാക്കം 33 റൺസുകൾ നേടിയ ധ്രുവ് ജുറേലും 6 പത്തിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 16 റൺസുകൾ നേടിയ ജോഫ്ര ആർച്ചറുടെയും ഇന്നിംഗ്സുകൾ രാജസ്ഥാന് 151 എന്ന ടീം ടോട്ടലിൽ എത്തിച്ചു.

കൊൽക്കത്തൻ ബോളിംഗ് നിരയിൽ വരുൺ ചക്രവർത്തി, മോയിൻ അലി , ഹർഷത് റാണ , വൈഭവ് അറോറ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്പെൻസർ ജോൺസൺ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിൽ അഞ്ച് റൺസെടുത്ത മോയിൻ അലി റണ്ണൗട്ടായി ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ 18 റൺസുകൾക്ക് പുറത്തായി. 61 പന്തിൽ 97 റൺസുകൾ നേടിയ ക്വിൻ്റൺ ഡീ കോക്ക് 8 ബൗണ്ടറികളും 6 സി ക്സും കുറിച്ചു. എ രഘുവംശി പുറത്താകാതെ 22 റൺസുകൾ നേടി.
ക്വിൻ്റൺ ഡീ കോക്ക് പ്ലേയർ ഓഫ് ദി മാച്ചായി. തികച്ചും മോശമായ ബോളിംഗ് നിരയും കൃത്യമായിട്ടുള്ളതല്ലാത്തെ റൊട്ടേഷൻകളും രാജസ്ഥാനെ പരാജയത്തിലേക്കുള്ള യാത്ര വേഗത്തിലാക്കി.