CricketIPLSports

ക്യാപ്റ്റൻ റയാൻ പരാഗിന്റെ നാട്ടിൽ ഇന്ന് കൊൽക്കത്തക്കെതിരെ രാജസ്ഥാൻ റോയൽസ് | IPL 2025

  • രഞ്ജിത്ത് ടി.ബി

രാജസ്ഥാൻ റോയൽസിന്റെ താൽക്കാലിക ക്യാപ്റ്റൻ റയാൻ പരാഗിന്റെ സ്വന്തം സിറ്റിയിൽ ഇന്നു നടക്കുന്ന മൽസരത്തിൽ എതിരാളികൾ നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

തങ്ങളുടെ ഈ സീസത്തിലെ ആദ്യ മൽസരത്തിൽ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്ന്ന്നോടു തോൽവിയോടെ തുടങ്ങിയ കെ കെ ആറും സൺ റൈസേഴ്സിനെതിര പരാജയപ്പെട്ട രാജസ്ഥാനും ഇന്നു കളത്തിലിറങ്ങുമ്പോൾ മികച്ച വിജയമാണ് ഇരു ടീമുള്ളുടെയും ലക്ഷ്യം.

ബാറ്റിംഗ് നിരയിൽ നല്ല ലൈനപ്പുകളാണ് ഇരു ടീമിനും ഉള്ളതെങ്കിലും പിശുക്കു കാണിക്കാത്ത ബോളർമാർ തലവേദനയാണ് എന്നുള്ളത് കഴിഞ്ഞ മൽസരങ്ങളിൽ തെളിയിച്ചതാണ്.

ആദ്യ മൽസരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാനെതിരെ കുറിച്ചത് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ്. അതുപോലെ ബാഗ്ലൂർ ടീമിനെ തങ്ങളുടെ സ്കോർ മറി കടക്കുന്നത് തടയിടാൻ കൊൽക്കത്തയ്ക്കും കഴിഞ്ഞില്ല.
മികച്ച ഓൾ റൗണ്ടർമാർ അണിനിരക്കുന്ന കൊൽക്കത്തയ്ക്ക് അവസരത്തിനൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചാൽ സീസണിലെ ആദ്യ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഇടം പിടിക്കാനാകും വൈകിട്ട് 7:30 ന് അസ്സാമിലെ ഗുഹാവത്തിയിലാണ് മൽസരം നടക്കുന്നത്.

രാജസ്ഥാൻ ടീമിൻ്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നു കൂടിയാണ് ഈ സ്റ്റേഡിയം എങ്കിലും അവസാനം ഇവിടെ നടന്ന മൂന്നു മൽസരങ്ങളിൽ രണ്ടിലും തോൽവിയായിരുുന്നു രാജസ്ഥാൻ റോയൽസ് നേരിട്ടത്. ലോകോത്തര ട്വൻ്റി-20 ബോളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഹസരംഗയെ കഴിഞ്ഞ മൽസരത്തിൽ രാജസ്ഥാൻ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല, ഇന്നത്തെ മൽസരത്തിൽ അദ്ദേഹം കളിക്കാനുള്ള അവസരം ടീം മാനേജ്മെന്റ് ഒരുക്കുമെന്നാണ് പ്രതീക്ഷ.

സഞ്ജു സാംസൺ നയിക്കുന്ന ബാറ്റിംഗ് നിരയിൽ യശ്വസി ജയ്‌സ്വാൾ , റയാൻ പരാഗ് നിതീഷ് റാണ , ധ്രുവ് ജുറേൽ , ഷിമോൺ ഹെറ്റ് മെയർ, ശിവം ദുബൈ തുടങ്ങിയവർ ഉൾപ്പെടുന്നു. ജോഫ്ര ആർച്ചറുടെ ബോളിംഗ് ഫോം ഇല്ലാത്തത് ടീമിനെ അലട്ടുന്നുണ്ട്.
താരതമ്യേന പരിചയസസന്നരല്ലെങ്കിൽപ്പോലും തൻ്റെ ഫാസ്റ്റ് സൗളിംഗ നിരയിൽ തനിക്ക് വിശ്വാസമുണ്ട് എന്നാാണ് ആദ്യ തോൽ വിക്കു ശേഷം കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മാധ്യമങ്ങളോട് പറഞ്ഞത്.