
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിന്റെ ആദ്യ മൽസരത്തിൽ പഞ്ചാബിനെതിരെ തോൽവി. ആദ്യ ബാറ്റിംഗിൽ 243 റൺസുകൾ നേടിയ പഞ്ചാബിന്റെ വിജയം 11 റൺസുകൾക്ക്. പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് നെടുംതൂണായി. (Gujarat titans Vs Punjab Kings)
സ്‌കോർ:-
പഞ്ചാബ് കിംഗ്‌സ് – 243/5
ഗുജറാത്ത് ടൈറ്റൻസ് – 232 /5
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ കിരീടനേട്ടമുള്ള ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ പുതിയ ഉത്തരവാദിത്വത്തിൽ ആദ്യ മൽസരത്തിനിറങ്ങിയേപ്പാൾ തന്റെ സംഭാവന കൃത്യമായി നിർവഹിക്കുകയായിരുന്നു.
97 റൺസുകൾ 41 പന്തുകളിൽ നേടുമ്പോൾ അവസാന ഓവറിൽ സ്‌ട്രൈക്ക് കിട്ടാത്തത് സെഞ്ച്വറി നഷ്ടപെടുത്തിയെങ്കിലും ആ ഓവറിൽ ശശാങ്ക് സിംഗ് നേടിയ അഞ്ചു ബൗണ്ടറികൾ ടീം സ്‌കോർ 243 ൽ എത്തിച്ചു. കൂറ്റനടിക്കാരൻ ഗ്ലെൻ മാക്‌സ്വൽ പൂജ്യത്തിനു പുറത്തായി. ഓപ്പണർ പ്രിയാൻഷ് ആര്യ 47 റൺസുകളും മർകസ് സ്റ്റോയ്ണിസ് 20 റൺസും നേടി.
ഗുജറാത്തിന്റെ സായ് കിഷോർ നാലോവറിൽ 30 റൺസുകൾ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച സായ് സുദർശൻ 74 റൺസുകളും ജോസ് ബട്‌ലർ 54 റൺസും നേടി. ക്യാപ്റ്റൻ ഗിൽ 14 പന്തിൽ 33 റൺസും റൂഥർഫോർഡ് 46 റൺസും കുറിച്ചു. നിശ്ചിത 20 ഓവറിൽ 232 റൺസ് എത്താനേ ഗുജറാത്തിന് കഴിഞ്ഞുള്ളൂ.
പഞ്ചാബിനു വേണ്ടി ആർഷദീപ് സിംഗ് 2 വിക്കറ്റുകൾ വീഴ്ത്തി.
പഞ്ചാബിന്റെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരാണ് പ്ലേയർ ഓഫ് ദി മാച്ച്.