News

ശമ്പളവും പെൻഷനും മുടങ്ങില്ല! കേരളം ഇന്ന് കടം എടുത്തത് 7139 കോടി

Story Highlights
  • 27 മുതൽ ട്രഷറിയിൽ നിന്ന് കിട്ടുന്നത് ടോക്കൺ മാത്രം

കേരളം ഇന്ന് കടം എടുത്തത് 7139 കോടി രൂപ. ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 48664 കോടിയിലേക്ക് കുതിച്ചു. നടപ്പ് വർഷത്തിൽ 37512 കോടി കടം എടുക്കാൻ ആണ് കേരളത്തിന് കേന്ദ്ര അനുമതി ഉണ്ടായിരുന്നു. ഇത് പല ഘട്ടങ്ങളായി ഉയർത്തി കൊടുത്ത് ഒടുക്കം 48664 കോടിയിൽ എത്തി.

ഇന്നത്തെ കടം എടുത്ത തുക ട്രഷറിയിൽ എത്തുന്നതോടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പായി. 26 ന് ശേഷം ലഭിക്കുന്ന ബില്ലുകളും ചെക്കുകളും സ്വീകരിക്കേണ്ടതില്ലെന്നാണ് ട്രഷറികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതോടെ നാളെ മാത്രമേ പുതിയ ബില്ലുകൾ ട്രഷറിയിൽ സ്വീകരിക്കൂ.

27 മുതൽ വരുന്ന ബില്ലുകൾ ടോക്കൺ നൽകി ക്യൂ സംവിധാനത്തിലേക്ക് മാറ്റും. അതോടെ 27 മുതൽ വരുന്ന ബില്ലുകൾക്ക് പണം കിട്ടണമെങ്കിൽ അടുത്ത സാമ്പത്തിക വർഷം വരെ കാത്തിരിക്കേണ്ടി വരും. ഫലത്തിൽ നാളത്തെ ദിവസത്തോടെ ട്രഷറിയുടെ പ്രവർത്തനം നിലക്കും.

27 മുതൽ ബില്ലുകൾ സ്വീകരിക്കുക മാത്രമാണ് ട്രഷറിയുടെ ജോലി. ടോക്കൺ കിട്ടി അടുത്ത സാമ്പത്തിക വർഷത്തേക്ക് കണ്ണു നട്ട് ഇരിക്കാം എന്ന് മാത്രം.