Kerala Government News

നിയമന നിരോധനം പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Story Highlights
  • മാർച്ച് 25 ന് ചൊവ്വാഴ്ച്ച പ്രതീകാത്മക വിലാപയാത്ര

തിരുവനന്തപുരം: ധന ദൃഢീകരണ ഉത്തരവിലൂടെ ഓഫീസ് അറ്റൻഡൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമന നിരോധനം ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ്. ഈ തസ്തികകളിലെ ഒഴിവുകൾ ഇനി മുതൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം തൊഴിൽ രഹിതരായ യുവാക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. .

പകരം കരാർ നിയമനത്തിന് അനുമതി നൽകിയത് സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു ഓഫീസുകളിലും വൻതോതിലുള്ള പാർട്ടി പിൻവാതിൽ നിയമനങ്ങൾക്ക് വഴിതെളിക്കും കെ എസ് ഇ ബി പോലുള്ള സ്ഥാപനങ്ങളിൽ പണമടവാക്കുന്നതിനുള്ള പ്രത്യേക കൗണ്ടറുകൾ അവസാനിപ്പിക്കുന്നത് കാഷ്യർ, ജൂനിയർ അസിസ്റ്റൻ്റ് തുടങ്ങിയ ആയിരകണക്കിന് തസ്തികകൾക്ക് അന്ത്യം കുറിക്കും

ദൃഢീകരണത്തിൻ്റെ കമ്യൂണിസ്റ്റ് മൂർത്തരൂപമാണ് തസ്തികകൾ അരിഞ്ഞു വീഴ്ത്തലെന്നും സർക്കാർ ഉത്തരവിനെതിരായി പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ച് 25 ന് ചൊവ്വാഴ്ച പ്രതീകാത്മക വിലാപയാത്ര നടത്തുമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.