CricketIPLSports

ചെന്നൈക്ക് വിജയ തുടക്കം: മുംബൈക്കെതിരെ വിജയം നാല് വിക്കറ്റിന് | IPL 2025

ഐപിഎൽ പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ മുംബൈക്കെതിരെ നാലു വിക്കറ്റിൻ്റെ ത്രില്ലർ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.
ആദ്യ ബാറ്റിംഗിൽ 155 റൺസുകൾ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയ മുംബൈക്കെതിരെ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടെത്തുകയായിരുന്നു.

പുറത്താകാതെ അർധ സെഞ്ചുറി നേടിയ രചിൻ രവീന്ദ്രയും ക്യാപ്റ്റൻ റിതുരാജ് ഗേയ്ക്ക് വാദിൻ്റെ 53 റൺസുകളും നേടി. ആദ്യ ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു മുoബൈയുടേത് 36 റൺസുകൾക്കുള്ളിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടു. തിലക് വർമ നേടിയ 31 റൺസുകൾ, സൂര്യകുമാർ യാദവിൻ്റെ 29, ദീപക് ചാഹറിൻ്റെ 28 റൺസുകൾ ഉൾപ്പെടെ മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസുകൾ നേടി.

ചെന്നൈ ബോളിംഗ് നിരയിൽ നൂർ അഹമ്മദ് 4 വിക്കറ്റും ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് 11 റൺസിൽ നഷ്ടമായി. തുടർന്നു ക്രീസിൽ നിലയുറപ്പിച്ച റചിൻ രവീന്ദ്ര – ഗേയ്ക്ക് വാദ് സഖ്യം ചെന്നൈയെ മുന്നോട്ടു നച്ചു. 26 പന്തിൽ 53 റൺസെടുത്ത ക്യാപ്റ്റൻ ഗേയ്ക് വാദിനെ മലയാളി താരം വിഘേനഷ് പുത്തൂർ മടക്കി .

ചെന്നൈയുടെ നൂർ അഹമ്മദ് പ്ലേയർ ഓഫ് ദി മാച്ച്
ചെന്നൈയുടെ നൂർ അഹമ്മദ് പ്ലേയർ ഓഫ് ദി മാച്ച്

പിന്നാലെ 2 വിക്കറ്റുകൾ കൂടി തള്ളിയിട്ട വിഘ്നേഷ് 107 – 4 എന്ന നിലയിൽ ചെന്നൈയെ പ്രതിരോധത്തിലാക്കിയെങ്കിലും പുറത്താകാതെ നിന്ന രചിൻ രവീന്ദ്ര ചെന്നൈയെ വിജയത്തിലേക്കെത്തിച്ചു, 45 പന്തുകൾ നേരിട്ട രചിൻ 65 റൺസുകൾ നേടി 4 സിക്സുകളും 2 ബൗണ്ടറിയും ഉൾപ്പെട്ടതായിരുന്നു ഇന്നിംഗ്സ്. മുബൈയ്ക്കു വേണ്ടി വിലേനഷ് പുത്തൂർ മൂന്നു വിക്കറ്റും ദീപക് ചാഹർ, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റും നേടി. ചെന്നൈയുടെ നൂർ അഹമ്മദ് പ്ലേയർ ഓഫ് ദി മാച്ച് ആയി