CricketIPLSports

തകർക്കപ്പെടുമോ ഈ റെക്കോർഡുകൾ! IPL 2025

  • രഞ്ജിത്ത് ടി.ബി

ഐ പി എൽ 18ആം സീസൺ മത്സരങ്ങൾ ആരംഭിച്ചതോടെ ഇത്തവണ തകർക്കപ്പെടാൻ സാധ്യതയുള്ള കുറച്ചു റെക്കോർഡുകൾ നോക്കാം.

രോഹിത് ശർമ്മ

ഒരു മത്സരം കൂടി കളിക്കുമ്പോൾ ഏറ്റവും കൂടുതൽ ഐ പി എൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ പ്ലേയർ എന്ന സ്ഥാനം രോഹിത് ശർമയ്ക്ക് സ്വന്തമാകും. നിലവിൽ 257 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തികിനൊപ്പമാണ് രോഹിത് ശർമയുടെ സ്‌ഥാനം.

264 മത്സരങ്ങളിൽ കളിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് ഒന്നാം സ്ഥാനത്തുള്ളത്, രണ്ടുപേരും ഈ സീസണിൽ കളിക്കുന്നതിനാൽ ഒന്നാം സ്ഥാനനത്തിലേക്കു എത്തിച്ചേരാനായുള്ള സാധ്യത ശർമയ്ക്ക് കുറവാണ്. ചെന്നൈക്കെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. ഒരു ബൗണ്ടറി കൂടി നേടുന്നതിലൂടെ 600 ബൗണ്ടറികൾ നേടിയ കളിക്കാരുടെ പട്ടികയിലേക്ക് രോഹിത് ശർമയും എത്തിച്ചേരുന്ന നാലാമത്തെ താരമാകും.

ഐ പി എൽ കൂടുതൽ റൺസ് നേടിയവരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ രോഹിത് ശർമയ്ക്കു 142 റൺസ് കൂടി നേടിയാൽ മതി. ഇപ്പോൾ ശിക്കാർ ധവാൻ ആണ് ലിസ്റ്റിൽ രണ്ടാം സ്‌ഥാനം ഹോൾഡ് ചെയ്യുന്നത്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ വിരാട് കോഹ്ലിയാണ്.

എം എസ് ധോണി

18 റൺസുകൾ കൂടി നേടുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകും, 4687 (176 മാച്ചുകൾ 171 ഇന്നിംഗ്സ്) റൺസുകളുമായി മുൻ താരം സുരേഷ് റെയ്നയാണ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനം. ധോണിക്ക് നിലവിൽ 4669 റൺസുകളാണുള്ളത് 234 മത്സരങ്ങളിൽ 202 ഇന്നിങ്‌സുകളിലായിട്ടാണ് ഇത് നേടിയത്. വിക്കറ്റ് കീപ്പറുടെ റോളിൽ 194 ബാറ്റർമാരെ പുറത്താക്കിയ മഹിയ്ക്കു 6 പുറത്താകലുകൾ കൂടി നേടാൻ കഴിഞ്ഞാൽ 200 എന്ന നേട്ടത്തിലേക്കെത്താം , ടേബിൾ ടോപ്പിലുള്ളത് ധോണി തന്നെയാണ്, 182 പുറത്താകലുകളുമായി ദിനേശ് കാർത്തിക്കാണു ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്.

രവീന്ദ്ര ജഡേജ

ചെന്നൈയുടെ ലീഡിങ് വിക്കറ്റ് വേട്ടക്കാരനായ ഡി ജെ ബ്രാവോയുടെ 140 വിക്കറ്റുകൾ മറികടക്കാൻ രവീന്ദ്ര ജഡേജയ്ക് വേണ്ടത് 8 വിക്കറ്റുകൾ കൂടി. 41 റൺസ് നേടുന്നതിലൂടെ ഐ പി എൽ ചരിത്രത്തിൽ 3000 റൺസും 100 വിക്കറ്റുകളൂം നേടുന്ന ആദ്യ താരമാകും.
ഈ സീസണിൽ 5 മത്സരങ്ങൾ കൂടി കളിച്ചാൽ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തും, ഇപ്പോൾ സുരേഷ് റെയ്നയാണ് രണ്ടാം സ്ഥാനത്തുള്ളത്. പത്തു മത്സരങ്ങൾ കൂടി കളിച്ചു കഴിഞ്ഞാൽ ഐപി എൽ ചരിത്രത്തിൽ 250 മത്സരങ്ങൾ പൂർത്തിയാകുന്ന അഞ്ചാമത്തെ താരമാകും.

ഭുവനേശ്വർ കുമാർ

ഐ പി എൽ- ലെ ലീഡിങ് വിക്കറ്റ് ടേക്കർ പട്ടികയിൽ മൂന്നാം സ്ഥാനം കൈവരിക്കാൻ 3 വിക്കറ്റുകൾ മതി എങ്കിലും സുനിൽ നരെയ്ൻ, രവിചന്ദർ അശ്വിൻ എന്നിവർ 180 വിക്കറ്റുകളുമായി തൊട്ടു പുറകെ ഉണ്ട്. ഭൂവനേശ്വർ കുമാറിന് 181 വിക്കറ്റുകളാണ് ഇപ്പോൾ ഉള്ളത്. യുവേന്ദ്രാ ചാഹൽ, പീയുഷ് ചൗള, ഡി ജെ ബ്രാവോ എന്നിവരാണ് ഇപ്പോൾ പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാർ.

വിരാട് കോഹ്ലി

നാലു അർദ്ധസെഞ്ചുറികൾ കൂടി കുറിച്ചാൽ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ അൻപതിൽ കൂടുതൽ റൻസുകൾ നേടിയ റെക്കോർഡ് ഡേവിഡ് വാർണരിൽ നിന്നും തന്റെ പേരിലാകാൻ കോഹ്‌ലിക്ക് കഴിയും. ഇപ്പോൾ ഒന്നാം സ്‌ഥാനത്തുള്ള വാർണർ 66 അൻപതിൽ കൂടുതൽ റൻസുകൾ നേടിയിട്ടുണ്ട്.
6 മത്സരങ്ങൾ കൂടി കളിക്കുമ്പോൾ ഏറ്റവും കൂടുതൽ ഐ പി എൽ മത്സരങ്ങൾ കളിച്ച മൂന്നാം സ്ഥാനക്കാരനാകാൻ വിരാട് കോഹ്‌ലിക്ക് കഴിയും

ജസ്പ്രീത് ബുമ്ര

മുംബൈ ഇന്ത്യൻസിന്റെ ലീഡിങ് വിക്കറ്റ് ടേക്കർ ആകാൻ ബുമ്രയ്ക്കു വേണ്ടത് 6 വിക്കറ്റുകൾ, മറികടക്കുന്നത് ലസിത് മലിംഗയെ (170 വിക്കറ്റുകൾ )