Kerala Government News

സാലറി ചലഞ്ച് : സെക്രട്ടറിയേറ്റ് ജീവനക്കാരിൽ നിന്ന് ലഭിച്ചത് 2.38 കോടിയെന്ന് മുഖ്യമന്ത്രി

വയനാട് സാലറി ചലഞ്ചിൽ സെക്രട്ടറിയേറ്റ് ജീവനക്കാരിൽ നിന്ന് ലഭിച്ചത് 2, 38, 89, 512 രൂപ.

പൊതുഭരണ വകുപ്പിൽ നിന്ന് 1.83 കോടിയും ധനകാര്യ വകുപ്പിൽ നിന്ന് 35.42 ലക്ഷവും നിയമ വകുപ്പിൽ നിന്ന് 20.18 ലക്ഷവും അടക്കം 2, 38, 89,512 രൂപ വയനാട് സാലറി ചലഞ്ചിനായി സെക്രട്ടേറിയേറ്റിൽ നിന്ന് ലഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എ.എൻ. ഷംസീറിൻ്റെ നിയമസഭ സെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ചത് 33.97 ലക്ഷം . ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ കെ എൻ ബാലഗോപാലിൻ്റെ നടപടിയാണ് സാലറി ചലഞ്ച് തുക കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.