
തലയുടെ പിള്ളേരോടു കളിക്കാൻ ഹിറ്റ്മാൻ്റെ കൂട്ടം; CSK Vs MI ക്ലാസിക് പോരാട്ടം ഇന്ന് 7:30 ന് | IPL 2025
പതിനേഴ് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങളിൽ പത്തും പങ്കിട്ട ടീമുകളാണ് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും, ഇരു ടീമുകൾക്കും 5 വീതം ഐപിഎൽ തലക്കെട്ടുകൾ.
പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇരു ടീമുകളും ഇന്നു നേർക്കുനേർ കളത്തിലിറങ്ങുന്നു. മത്സരം ഇന്ന് രാത്രി 7:30 നു ചെന്നൈയിൽ വച്ചു നടക്കുന്നു.
കഴിഞ്ഞ സീസണിൽ ഇരു ടീമുകളും പ്ലേ ഓഫ് കാണാതെ പുറത്തായിയിരുന്നു. ചെന്നൈ തങ്ങളുടെ അവസാന കിരീടം നേടിയത് 2023 ൽ ആയിരുന്നെങ്കിൽ മുംബൈ ഇന്ത്യൻസിൻ്റെ അവസാന നേട്ടം 2020 ൽ ആയിരുന്നു.
അവസാന മൽസരത്തിൻറെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഒരു മൽസരത്തിൽ നിന്നും വിലക്കുളളതിനാൽ ഹാർദിക് പാണ്ഡ്യയ്ക്കു പകരം സൂര്യകുമാർ യാദവ് ആയിരിക്കും മുംബൈ ഇൻഡ്യൻസിനെ നയിക്കുക. ‘ഋതുരാജ് ഗേയ്ക് വാദിൻ്റെ നേതൃത്വത്തിലാണ് ചെന്നൈ കളത്തിലിറങ്ങുക.
ക്യാപ്റ്റൻമാരല്ലെങ്കിലും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് തീർച്ചയായും ധോണി – രോഹിത് പോരാട്ടം തന്നെയാണ്. മികച്ച ആരാധകവൃന്ദത്തിനും പോരിനും കാരണമാകുന്ന ടീ മുകളുടെ എക്സ് ഫാക്ടഴ്സും ഈ താരങ്ങൾ തന്നെയാണ്