Kerala Government News

ക്ഷാമബത്ത: ബാലഗോപാൽ ആവിയാക്കിയത് 117 മാസത്തെ കുടിശിക ; ജീവനക്കാർക്ക് നഷ്ടം 5,20,416 രൂപ വരെ

ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ കുടിശിക അനുവദിക്കാത്ത കെ.എൻ. ബാലഗോപാലിന്റെ നടപടിയിലൂടെ ജീവനക്കാർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. തുടർച്ചയായി മൂന്നാം തവണയാണ് പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്തത്.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ അർഹതപ്പെട്ട കുടിശിക ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കുമായിരുന്നു. പെൻഷൻകാർക്ക് പണമായി കുടിശിക ലഭിക്കുമായിരുന്നു.

2021 ൽ ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം കുടിശിക അനുവദിക്കുന്നത് നിർത്തലാക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ജുഡിഷ്യൽ ഓഫീസർമാർ എന്നിവർക്ക് ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക ബാലഗോപാൽ പണമായി നൽകുകയും ചെയ്യും. ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് വ്യക്തം.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് ആകെ അനുവദിച്ചത് ആകെ 3 ഗഡു ഡി എ ആണ്.ആറ് ഗഡു ഡി എ ഇനിയും അനുവദിക്കാനുണ്ട്. അനുവദിച്ച ഡി എ തന്നെ തന്നത്ഓരോന്നും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത ശേഷമാണ്.

  • 01/01/2021 മുതലുള്ള 2 % ഡി എ അനുവദിച്ചത് 01/04/2024 ൽ. കവർന്നത് 17940 രൂപ മുതൽ 130304 രൂപ വരെയാണ്.
  • 01/07/2021 മുതലുള്ള 3 % ഡി എ അനുവദിച്ചത് 01/10/2024 ൽ. കവർന്നത് 26910 രൂപ മുതൽ 195156 രൂപ വരെ.
  • 01/01/2022 മുതലുള്ള 3% ഡി എ അനുവദിക്കുന്നത് 01/04/2025 ൽ. കവർന്നത് 26910 രൂപ മുതൽ 195156 രൂപ വരെ.
  • ഇടതുഭരണത്തിൽ ഡി എ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയും കവർന്നെടുത്തു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

മൂന്ന് തവണയായി ആകെ 117 (39+ 39 + 39) മാസത്തെ കുടിശികയാണ് കെ. എൻ ബാലഗോപാൽ കവർന്നെടുത്തത്.