
മെസിയുടെ അഭാവത്തിലും അർജൻ്റിനക്ക് ജയം. ലോകകപ്പ് യോഗ്യത റൗണ്ടിലെ വാശിയേറിയ മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജൻ്റിന ജയം.
ഹോം ഗ്രൗണ്ടിൽ ഉറുഗ്വേ കടുത്ത പോരാട്ടം ഉയർത്തിയെങ്കിലും അർജൻ്റിനയുടെ ജയം തടയാൻ കഴിഞ്ഞില്ല. 68 ആം മിനിട്ടിൽ തിയാഗോ അൽമേഡയുടെ തകർപ്പൻ ഗോളാണ് ഉറുഗ്വേയുടെ കഥ കഴിച്ചത്.
13 മൽസരങ്ങളിൽ നിന്ന് 9 ജയവും സമനിലയും 3 തോൽവിയുമായി 28 പോയിൻ്റ് നേടിയ അർജൻ്റിനയാണ് ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ഒന്നാമത്.
26 ന് ബ്രസീലിനെതിരെയാണ് അർജൻ്റിനയുടെ അടുത്ത മത്സരം.പരിക്ക് ഭേദമാകാത്തതിനാൽ ബ്രസിലിനെതിരെയുള്ള മൽസരത്തിലും മെസി കളിക്കില്ല. പരിക്കിനെ തുടർന്ന് നെയ്മറും ബ്രസീലിനായി കളത്തിൽ ഉണ്ടാവില്ല.