FootballSports

വിനിഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോൾ! ബ്രസീലിന് ജയം

ലോകകപ്പ് യോഗ്യത നിർണായക മൽസരത്തിൽ കൊളംബിയയെ 2-1 ന് തകർത്ത് ബ്രസീൽ. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ വിനിഷ്യസ് ജൂനിയറിൻ്റെ തകർപ്പൻ ഗോളിലാണ് ബ്രസീൽ ജയം നേടിയത്. ഇൻജുറി ടൈമിൻ്റെ 9 ആം മിനിറ്റിൽ ആയിരുന്നു വിനിഷ്യസ് ജൂനിയറിൻ്റെ തകർപ്പൻ ഗോൾ.

ആദ്യ പകുതിയിൽ ഓരോ ഗോൾ നേടി പിരിഞ്ഞതിന് ശേഷമാണ് വിനിഷ്യസ് ജൂനിയറിലൂടെ ബ്രസീൽ ജയം നേടിയത്. ആറാം മിനിറ്റിൽ റാഫിൻഹയുടെ പെനാൽറ്റിയിലൂടെ ബ്രസീൽ മുന്നിൽ എത്തി. നാൽപത്തൊന്നാം മിനിട്ടിൽ കൊളംബിയ ഗോൾ മടക്കി. ലൂയിസ് ഡയസ് ആണ് കൊളംബിയക്കായി ഗോൾ നേടിയത്. ജയത്തോടെ ബ്രസീൽ ലാറ്റിൻ അമേരിക്കൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി.

13 മൽസരങ്ങളിൽ നിന്ന് 21 പോയിൻ്റുമായാണ് ബ്രസീൽ രണ്ടാം സ്ഥാനത്ത് എത്തിയത്. മൽസരത്തിന് മുൻപ് ബ്രസീൽ അഞ്ചാം സ്ഥാനത്ത് ആയിരുന്നു. 25 പോയിൻ്റുള്ള അർജൻ്റിനയാണ് ഒന്നാമത്. 26 ന് അർജൻ്റിനയുമായാണ് ബ്രസീലിൻ്റെ അടുത്ത മൽസരം.പരിക്കിനെ തുടർന്ന് മെസിയും നെയ്മറും മൽസരത്തിനില്ല. നെയ്മറുടെ അഭാവത്തിൽ നേടിയ തകർപ്പൻ ജയം അർജൻ്റിനക്കെതിരെയുള്ള മൽസരത്തിൽ ബ്രസീലിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഉറുഗ്വേ (20) ഇക്വഡോർ (19) കൊളംബിയ (19) എന്നി രാജ്യങ്ങളാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ.പത്ത്‌ ടീമുകളാണ്‌ ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന്‌ അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പ്‌ ടിക്കറ്റിനായി മൽസരിക്കുന്നത്.ഇതിൽ ആദ്യ ആറ്‌ സ്ഥാനക്കാർ നേരിട്ട്‌ യോഗ്യത നേടും. ഏഴാമതെത്തുന്ന സംഘം പ്ലേ ഓഫ്‌ കളിക്കണം.