
സ്വർണവില ഇന്ന് താഴ്ന്നു; പവന് 66,160 രൂപ
സാധാരണക്കാരനെ ഞെട്ടിച്ച് ഉയർച്ചയിലേക്ക് കുതിച്ച സ്വർണവില ഇന്ന് താഴ്ന്നു. 66,160 രൂപയാണ് ഇന്ന് ഒരു പവന് വില, 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 8270 രൂപയായി.
സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയർന്നാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി 66,000 തൊട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾക്കകം 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
പണിക്കൂലിയും ചേർത്ത് 71500
അഞ്ച് ശതമാനം മുതല്‍ 10 ശതമാനംവരെയാണ് സാധാരണ നിലയില്‍ വ്യാപാരികള്‍ പണിക്കൂലി ഈടാക്കാറുള്ളത്. 30 ശതമാനം വരെ ഈടാക്കുന്ന ജ്വല്ലറികളുമുണ്ട്. ഇതുകൂടാതെ 3 ശതമാനമാണ് ജിഎസ്ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപ ഹോൾമാർക്ക് ചാർജ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായി 5 ശതമാനം കണക്കാക്കിയാല്‍ ഒരു പവൻ സ്വർണം വാങ്ങാൻ 71,553 രൂപ ചെലവാകും. . ഒരു ഗ്രാം സ്വർണാഭരണത്തിന് 8,954 രൂപയും
ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 114 രൂപയും കിലോഗ്രാമിന് 1,14,000 രൂപയുമാണ് വില.