Kerala Government News

പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത് 97,578 രൂപ വരെ! 39 മാസത്തെ ഡി.ആർ കുടിശിക നിഷേധിച്ചതോടെയുള്ള നഷ്ടം ഇങ്ങനെ..

കുടിശിക നിഷേധിച്ച് 3 ശതമാനം ക്ഷാമ ആശ്വാസം അനുവദിച്ച കെ.എൻ. ബാലഗോപാലിന്റെ നടപടിയിലൂടെ പെൻഷൻകാർക്ക് ഉണ്ടായത് കനത്ത നഷ്ടം. 39 മാസത്തെ ക്ഷാമ ആശ്വാസ (Dearness Relief – DR) കുടിശിക നിഷേധിച്ച ബാലഗോപാലിന്റെ നടപടിയിലൂടെ 13,455 രൂപ മുതല്‍ 97,578 രൂപ വരെയാണ് പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജുഡീഷ്യല്‍ ഒഫീസേഴ്സ് ഇവർക്കെല്ലാം ക്ഷാമബത്ത / ക്ഷാമആശ്വാസം അനുവദിക്കുമ്പോള്‍ കുടിശിക പണമായി നല്‍കുന്ന ബാലഗോപാല്‍ സാധാരണ പെൻഷൻകാരുടെ കാര്യം വരുമ്പോള്‍ കുടിശിക നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്.

2022 ജനുവരി മുതൽ ലഭിക്കേണ്ട 39 മാസത്തെ കുടിശികയാണ് നിഷേധിച്ചത്. 1.25 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ 3 വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്.മിനിമം പെൻഷൻ 11,500 രൂപയും മാക്‌സിമം പെൻഷൻ 83,400 രൂപയുമാണ് പെൻഷൻകാർക്ക് ലഭിക്കുന്നത്.

അർഹതപ്പെട്ട 3 ശതമാനം ഡി.ആർ കുടിശിക (39 മാസത്തെ) നിഷേധിച്ചതിലൂടെ ഓരോ പെൻഷൻകാരനും നഷ്ടപ്പെട്ട തുക കണ്ട് പിടിക്കുന്നതിങ്ങനെ ( അടിസ്ഥാന പെൻഷൻ x 0.03 x 39). അടിസ്ഥാന പെൻഷൻ വ്യത്യാസപ്പെടുന്നത് അനുസരിച്ച് നഷ്ടത്തിന്റെ തോതിലും മാറ്റമുണ്ടാകും.

അടിസ്ഥാന പെൻഷൻ39 മാസത്തെ ഡി.ആർ കുടിശിക നഷ്ടം (രൂപയില്‍)
1150013455
1500017550
2000023400
2500029250
3000035100
3500040950
4000046800
4500052650
5000058500
5500064350
6000070200
6500076050
7000081900
7500087750
8000093600
8340097578