Kerala Government News

ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവിറങ്ങി; ലഭിക്കുക 3 ശതമാനം! കുടിശിക ഇല്ല

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവിറങ്ങി. 3 ശതമാനം ആണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ജീവനക്കാർക്ക് 3 ശതമാനം ക്ഷാമബത്ത ലഭിക്കും. അതായത് മെയ് മാസം വാങ്ങിക്കുന്ന ശമ്പളത്തോടൊപ്പം 3 ശതമാനം ക്ഷാമബത്ത ലഭിക്കും.

ഇത് ബജറ്റ് പ്രഖ്യാപനത്തിന് വിരുദ്ധമാണ്. ഏപ്രിൽ മാസം ക്ഷാമബത്ത നൽകും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇത് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം എന്നാക്കി മാറ്റി. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12 ൽ നിന്ന് 15 ശതമാനമായി. പെൻഷൻകാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചിട്ടുണ്ട്.

39 മാസത്തെ കുടിശിക അനുവദിച്ചിട്ടും ഇല്ല. ഇതോടെ കനത്ത നഷ്ടമാണ് ജീവനക്കാർക്കും പെൻഷകാർക്കും ഉണ്ടാകുന്നത്. ഐ എ എസുകാർക്കും ജഡ്ജിമാർക്കും ക്ഷാമബത്ത അനുവദിക്കുമ്പോൾ കുടിശിക പണമായി കെ.എൻ. ബാലഗോപാൽ നൽകും. ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക കൊടുക്കുകയും ഇല്ല.ഇരട്ട നീതിയാണ് ഇക്കാര്യത്തിൽ ബാലഗോപാൽ നടപ്പിലാക്കുന്നത്.

GO - Dearness allowance to state government employees