
ധനവകുപ്പിന് 7 പുതിയ വാഹനങ്ങൾ വാങ്ങാൻ 77 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
ധനവകുപ്പിന് 7 പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി. ഫെബ്രുവരി 19 ലെ മന്ത്രിസഭ യോഗമാണ് വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയത്. 77 ലക്ഷം രൂപയാണ് വാഹനങ്ങൾ വാങ്ങാൻ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്.
മാരുതി സിയാസ് സ്മാർഡ് ഹൈബ്രീഡ് ഡെൽറ്റ മോഡൽ വാഹനം 3 എണ്ണവും 4 മാരുതി എർട്ടിഗയും ആണ് വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലും പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ധനവകുപ്പ് ഉത്തരവ് നിലവിലുണ്ട്. മന്ത്രിസഭയുടെ അനുമതിയോടെ വാഹനം വാങ്ങാം.
10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭയുടെ മുൻകൂർ അനുമതിയും ആവശ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയ കെ.എൻ. ബാലഗോപാൽ തന്നെ സ്വന്തം വകുപ്പിന് പുതിയ വാഹനം വാങ്ങാൻ മന്ത്രിസഭയുടെ അനുമതിക്ക് ഫയൽ സമർപ്പിച്ചതെന്നതാണ് വിരോധാഭാസം.
