
എല്‍ദോസിന്റെ പ്രാർത്ഥന ഫലം കണ്ടു! സുനിത തിരിച്ചെത്തി
എൻ്റെ പ്രാർത്ഥന ഫലം കണ്ടു. സുനിത വില്യംസിന് വേണ്ടി നിരന്തരം പ്രാർത്ഥിച്ചതിനെക്കുറിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ . നിയമസഭയിലെ പ്രസംഗത്തിലാണ് സുനിത വില്യംസിനു വേണ്ടി നിരന്തരം പ്രാർത്ഥിച്ച കാര്യം എൽദോസ് വെളിപ്പെടുത്തിയത്. വീഡിയോ കാണാം..
“രാഷ്ട്രീയത്തിനതീതമായി ഞാൻ ഇവിടെ ഒരു കാര്യം പ്രതിപാദിക്കുകയാണ്. അത് ഇന്ന് തന്നെ പറയേണ്ടതും ആണ്. ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് 9 മാസങ്ങൾക്ക് ശേഷം സുരക്ഷിതയായി ഭൂമിയിൽ മടങ്ങി വന്നത് നമ്മൾക്കേറെ സന്തോഷകരവും അഭിമാനവും ആണ്.
ബഹുമാനപ്പെട്ട സ്പീക്കർ അക്കാര്യം പ്രത്യേകം നിയമസഭയിൽ പ്രതിപാദിച്ചതിൽ ഞാൻ സ്പീക്കറെ അഭിനന്ദിക്കുന്നു. സർ, സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങി എന്ന വാർത്ത അറിഞ്ഞ നിമിഷം മുതൽ ഞാൻ അവർക്ക് വേണ്ടി നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ആ പ്രാർത്ഥന ഫലം കണ്ടു എന്നാണ് എൻ്റെ വിശ്വാസം. ഇനിയെൻ്റെ പ്രാർത്ഥന പാലസ്തിനു വേണ്ടിയാണ്.