News

രണ്ട് കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കളക്ടറേറ്റുകളിൽ ബോംബ് ഭീഷണിയുമായി ഇ-മെയിൽ സന്ദേശം. തിരുവനന്തപുരം, പത്തനംതിട്ട ജില്ല കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി ഉയർന്നത്. ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്ന് സന്ദേശം വരുകയായിരുന്നു. പത്തനംതിട്ടയിൽ ഓഫീസിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. ആർഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.

സ്‌പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലിൽ പരാമർശമുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി ഓഫീസ് പൂർണമായും പരിശോധന നടത്തിയിട്ടുണ്ട്. അപകടകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.