
മെസിയില്ലാതെ അർജൻ്റിന . ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ മെസിയില്ലാതെയാകും അർജൻ്റിന ഇറങ്ങുക. മാർച്ച് 26 നാണ് ബ്രസീൽ അർജൻ്റിന മത്സരം.പരിക്ക് ആണ് മെസിക്ക് വിനയായത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങൾ കളിച്ച അർജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 25 പോയിന്റുമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പോയിന്റ് ടേബിളിൽ ഒന്നാമതാണ്.
അമേരിക്കയിൽ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസ്സിക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇന്റര്‍ മയാമി 2-1ന് വിജയിച്ചിരുന്നു. മത്സരത്തില്‍ മെസ്സി ഗോളും നേടിയിരുന്നു.