
അമ്പാട്ടി റായിഡുവിൻ്റേയും സച്ചിൻ്റേയും മികവിൽ ഇന്ത്യക്ക് കീരിടം.ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ ലാറയുടെ വെസ്റ്റ് ഇൻഡിസിനെ 6 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡിസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. 149 റൺസിൻ്റെ വിജയ ലക്ഷവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി അമ്പാട്ടി റായിഡു 50 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. സച്ചിന്‍ 2 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സ് അടിച്ചെടുത്തു. ഗുര്‍കീരത് സിങ് (14), യുസുഫ് പഠാന്‍ (0) എന്നിവരാണ് പുറത്തായത്. വിജയം സ്വന്തമാക്കുമ്ബോള്‍ യുവരാജ് സിങ് (13), സ്റ്റുവര്‍ട്ട് ബിന്നി (16) എന്നിവര്‍ പുറത്താകാതെ നിന്നു.
റായുഡു – സച്ചിന്‍ സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് നേടി. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സച്ചിന്‍ ടിനോ ബെസ്റ്റിന്റെ പന്തില്‍ ഫൈന്‍ ലെഗില്‍ ചാഡ്‌വിക്ക് വാള്‍ട്ടണ് ക്യാച്ച്. 18 പന്തുകള്‍ നേരിട്ട സച്ചിന്‍ ഒരു സിക്‌സും രണ്ട് ഫോറും നേടി.
41 പന്തിൽ 57 റൺസെടുത്ത സിമൺസും 35 പന്തിൽ 45 റൺസ് എടുത്ത സ്മിത്തും വെസ്റ്റ് ഇൻഡിസ് നിരയിൽ തിളങ്ങിയത്. ലാറ (6) റൺസിന് പുറത്തായി. ഇന്ത്യക്കായി വിനയകുമാർ 3 വിക്കറ്റും നദീം 2 വിക്കറ്റും നേടി.