
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 4.55ഓടെയാണ് അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1971ലാണ് അദ്ദേഹത്തിന്റെ ആദ്യമായി സിനിമയ്ക്കായി ഗാനരചന ചെയ്യുന്നത്. ‘വിമോചനസമരം’ എന്ന ചിത്രത്തിലൂടെ വയലാര്‍, പി. ഭാസ്‌കരന്‍, പി.എന്‍. ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ രചിച്ചു. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍, നാടന്‍ പാട്ടിന്റെ മടിശ്ശീല, ആഷാഡമാസം തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.
പ്രതിപക്ഷ നേതാവിന്റെ അനുശോചനം
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. മലയാള സിനിമ രംഗത്തെ മുൻനിര ഗാന രചയിതാവും തിരക്കഥാകൃത്തുമായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ.
ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, ആഷാഢമാസം ആത്മാവില്‍ മോഹം, ഇളം മഞ്ഞിൻ കുളിരുമായൊരു, നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ… തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്. നിരവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയതും മങ്കൊമ്പായിരുന്നു.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ വിയോഗം സിനിമ ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.