News

വിരമിച്ച ജീവനക്കാരെ കുത്തിനിറച്ച് കെ റെയില്‍

വിരമിച്ച ജീവനക്കാരെ കുത്തി നിറച്ച് കെ റയിൽ. 20 വിരമിച്ച ജീവനക്കാർക്കാണ് കെ റയിലിൽ ജോലി നൽകിയിരിക്കുന്നത്. 65000 രൂപ മുതൽ 2.29 ലക്ഷം വരെ ഇക്കൂട്ടർക്ക് ശമ്പളവും നൽകുന്നു.

കെ റയിലിൻ്റെ ഡയറക്ടർ വിരമിച്ച ഉദ്യോഗസ്ഥനായ അജിത്കുമാർ ആണ്. മാസ ശമ്പളം 2,29,274 രൂപ. ജനറൽ മാനേജരും വിരമിച്ചയാൾ ആണ്. കെ. ജെ ജോസഫ് എന്നയാൾ ആണ് ജനറൽ മാനേജർ. ശമ്പളം 2.15 ലക്ഷം. കരാർ ജീവനക്കാരായി 14 പേരും കെ റയിലിൽ ജോലി ചെയ്യുന്നു.

8 സ്ഥിരം ജീവനക്കാരും കെ റയിലിൽ ജോലി ചെയ്യുന്നു. ഇങ്ങനെ ആകെ 45 ജീവനക്കാരാണ് കെ റെയിലിൽ ഉള്ളത്. 45 ൽ ഇരുപതും വിരമിച്ച ജീവനക്കാരാണ്. ഏറ്റവും കൂടുതൽ ശമ്പളവും ഇവർക്കാണ്.

ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കെ റെയിലിനെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചതായാണ് അറിയുന്നത്. കെ-റെയില്‍ സമര്‍പ്പിച്ച പദ്ധതിരേഖയോട് വൻ പ്രതിപക്ഷ എതിർപ്പ് ഉള്ളതിനാല്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍പദ്ധതിയായാലും അംഗീകരിച്ചുകിട്ടണമെന്നാണ് ആവശ്യം.

അതേസമയം, 2024 ജനുവരി വരെ കെ. റെയില്‍ പദ്ധതിക്കുവേണ്ടി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 65.65 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളം മാത്രം 10,76,60,434 രൂപയാണ്.