
Job Vacancy
തിരുവനന്തപുരത്ത് സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കാഴ്ച പരിമിതി വിഭാഗത്തിനായി ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ്/ കൊമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡേറ്റാ ബേസ് മാനേജ്‌മെന്റ് സിസ്റ്റം (111 പ്ലസ്) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റാണ് യോഗ്യത.
മേൽ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലയിലെ 18-41 പ്രായപരിധിയുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളിൽ 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.