
സുനിത വില്യംസിൻ്റെ ശമ്പളം 1.26 കോടി
സുനിത വില്യംസിൻ്റെ വാർഷിക ശമ്പളം 1.26 കോടി രൂപ.യുഎസ് സർക്കാരിന്‍റെ ശമ്പള സ്കെയിലുകള്‍ അനുസരിച്ച്, നാസ ബഹിരാകാശ യാത്രികർക്ക് എക്സ്‍പീരിയൻസിന്‍റെയും റാങ്കിന്‍റെയും അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കുന്നത്.
നാസയുടെ കീഴില്‍ ജോലി ചെയ്യുന്ന ബഹിരാകാശ യാത്രികർക്ക് സാധാരണയായി GS 12 മുതല്‍ GS 15 വരെയുള്ള ഗ്രേഡ് പ്രകാരമാണ് ശമ്ബളം ലഭിക്കുന്നത്. ജിഎസ് 12 ഗ്രേഡ് ബഹിരാകാശയാത്രികർക്ക് ഏകദേശം പ്രതിവർഷം 55 ലക്ഷം രൂപ ശമ്പളം ലഭിക്കും.
പരിചയസമ്ബന്നരായ ബഹിരാകാശയാത്രികർ GS 13 അല്ലെങ്കില്‍ GS 14 വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അവരുടെ ശമ്ബളം ഏകദേശം 75 ലക്ഷം മുതല്‍ 1.1 കോടി വരെയാണ്.
സുനിത വില്യംസിന്‍റെ അനുഭവപരിചയവും സ്ഥാനവും പരിഗണിക്കുമ്ബോള്‍, അവരുടെ ശമ്ബളം GS 14 അല്ലെങ്കില്‍ GS 15 ഗ്രേഡ് പ്രകാരമായിരിക്കുമെന്ന് കണക്കാക്കാം. അവരുടെ വാർഷിക ശമ്ബളം ഏകദേശം 152,258 ഡോളർ (1.26 കോടി രൂപ) ആണെന്ന് നിരവധി വാർത്താ റിപ്പോർട്ടുകള്‍ പറയുന്നു.
ശമ്ബളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അഡ്വാൻസ്‍ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.