
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് T20 ഫൈനലിൽ ഇന്ത്യ മാസ്റ്റേഴ്സിന് 149 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡിസ് മാസ്റ്റേഴ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുത്തു.
41 പന്തിൽ 57 റൺസെടുത്ത സിമൺസും 35 പന്തിൽ 45 റൺസ് എടുത്ത സ്മിത്തും വെസ്റ്റ് ഇൻഡിസ് നിരയിൽ തിളങ്ങി. ഇന്ത്യക്കായി വിനയകുമാർ 3 വിക്കറ്റും നദീം 2 വിക്കറ്റും നേടി.
ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ബ്രയാന്‍ ലാറ (6) – സ്മിത്ത് സഖ്യം ഒന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി.
സെമിയില്‍ ഓസ്ട്രേലിയയെ ഇന്ത്യ 94 റണ്‍സിന് തകര്‍ത്തപ്പോള്‍ വിന്‍ഡീസ് സെമിയില്‍ ശ്രീലങ്കയെ ആറ് റണ്‍സിന് വീഴ്ത്തിയാണ് ഫൈനലിലെത്തിയത്.