
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കി.
ഉച്ചയോടെ ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെ ലണ്ടനില്‍ നിന്നെത്തിയതായിരുന്നു റഹ്മാന്‍. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.