Kerala Government News

ക്ഷേമ പെൻഷൻ നൽകാൻ 1000 കോടി രൂപ കൂടി കടം എടുക്കും

സാമൂഹികസുരക്ഷാ പെൻഷൻ നല്‍കാൻ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് 1,000 കോടി രൂപകൂടി കടമെടുക്കും.

പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നു കടമെടുത്തു തുക നല്‍കാൻ നിർദേശിച്ച്‌ സഹകരണ വകുപ്പ് ഉത്തരവിറക്കി.

90 ദിവസത്തേക്ക് ഒൻപതു ശതമാനം പലിശനിരക്കിലാണ് 1000 കോടി രൂപ കടമെടുക്കാൻ നിർദേശിക്കുന്നത്. 3 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. 3000 കോടി വേണം കുടിശിക കൊടുക്കാൻ. ഈ മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാനാണ് 1000 കോടി കടം എടുക്കുന്നത്. 3 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക തുടരും എന്ന് വ്യക്തം.

ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി തോമസ് ഐസക്ക് ധനമന്ത്രിയായ സമയത്ത് രൂപികരിച്ചതാണ് പെൻഷൻ കമ്പനി. ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുകയായിരുന്നു ലക്ഷ്യം. ഐസക്കിൻ്റെ കാലത്ത് ഇതിന് കഴിഞ്ഞെങ്കിലും കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതോടെ ക്ഷേമ പെൻഷൻ കുടിശിക 5 മാസമായി ഉയർന്നിരുന്നു. ലോക സഭയിൽ ദയനിയമായി തോറ്റതിന് ശേഷമാണ് 2 മാസത്തെ കുടിശിക കൊടുത്തത്.

പെൻഷൻ കമ്പനിക്ക് 15000 കോടി രൂപ സർക്കാർ കൊടുക്കാനും ഉണ്ട്. പെൻഷൻ കമ്പനിയുടെ കടം ഇനിയും ഉയരും. അടുത്ത സർക്കാരിൻ്റെ തലയിൽ ആയിരിക്കും പെൻഷൻ കമ്പനിയുടെ ബാധ്യതയും .